അതിര്‍ത്തിയില്‍ വീണ്ടും പാക് വെടിവെയ്‌പ്പ്

അതിര്‍ത്തിയില്‍ വീണ്ടും പാക്കിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു. കാശ്‌മീരിലെ പൂഞ്ച് സെക്‌ടറിലുണ്ടായ വെടിവയ്‌പ്പില്‍ ഒരു ഇന്ത്യന്‍ സൈനികന്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. മൂന്നുപേര്‍ക്ക് പരിക്കേറ്റു.
കാശ്‌മീരിലെ പൂഞ്ച്, മെന്റര്‍ സെക്‌ടറുകളില്‍ രാവിലെ ഏഴിനാണ് വെടിവയ്‌പ്പുണ്ടായത്. പാക്കിസ്ഥാന്റെ ഭാഗത്തുനിന്നും ആദ്യ പ്രകോപനമുണ്ടായതായി ഇന്ത്യന്‍ സൈനികവൃത്തങ്ങള്‍ അറിയിച്ചു. മേഖലയില്‍ ഇപ്പോഴും വെടിവയ്‌പ് തുടരുകയാണ്.
https://www.facebook.com/Malayalivartha


























