ഗര്‍ഭിണിയുടെ ഓപ്പറേഷനിടെ ഡോക്ടര്‍മാര്‍ തമ്മില്‍ വാക്കേറ്റം; ശസ്ത്രക്രിയയിലൂടെ പുറത്തെടുത്ത കുഞ്ഞ് മരിച്ചു

ജോധ്പൂര്‍: ലേബര്‍ റൂമില്‍ വച്ച് ഡോക്ടര്‍മാര്‍ തമ്മില്‍ വാക്കേറ്റം. ചൊവ്വാഴ്ച രാജസ്ഥാനിലെ ജോധ്പുരില്‍ ഉമൈദ് ആശുപത്രിയിലാണ് സംഭവം. ഓപ്പറേഷന്‍ ടേബിളില്‍ രോഗിയേക്കിടത്തിയ ശേഷം ഡോക്ടര്‍മാർ പരസ്പരം വാക്കേറ്റമുണ്ടാകുകയായിരുന്നു. ലേബര്‍ റൂമിലെ വാക്കേറ്റത്തിന്റെ വീഡിയോ ഒരാള്‍ റെക്കോഡ് ചെയ്തതിനെ തുടര്‍ന്നാണ് സംഭവം പുറത്തറിയുന്നത്.
ഗുരുതരമായ ചികിത്സാപിഴവിന്റെ ദൃശ്യമാണ് ജോധ്പൂര്‍ ആശുപത്രിയില്‍ നിന്നും പുറത്തുവരുന്നത്. ഗര്‍ഭസ്ഥശിശുവിന് ശസ്ത്രക്രിയ നടത്തുന്നതിനിടയിലാണ് സംഭവങ്ങള്‍ അരങ്ങേറിയത്. എന്നാല്‍ ഡോക്ടര്‍മാരുടെ അനാസ്ഥയെ തുടര്‍ന്ന് കുട്ടി മരിക്കുകയും ചെയ്തു.
ആശുപത്രിയില്‍ എത്തിയപ്പോള്‍ മുതല്‍ ഗര്‍ഭസ്ഥശിശുവിന്റെ ആരോഗ്യത്തിന് പ്രശ്നങ്ങള്‍ ഉണ്ടായിരുന്നു. ഹൃദയമിടുപ്പ് അടക്കമുള്ളവ വളരെകുറവായിരുന്നു. ഇതേത്തുടര്‍ന്നാണ് ശസ്ത്രക്രിയക്ക് വിധേയയായത്.
അശോക് നയിന്‍വാള്‍, എം എല്‍ ടാക് എന്നീ ഡോക്ടര്‍മാരാണ് വാക്കേറ്റത്തില്‍ ഏര്‍പ്പെട്ടത്. ശസ്ത്രക്രിയക്കു പ്രവേശിപ്പിക്കുന്നതിനു മുമ്പ് അമ്മ ഭക്ഷണം കഴിച്ചിരുന്നോ എന്ന ഡോക്ടര്‍ ടാക്കിന്റെ ചോദ്യമാണ് പ്രശ്നങ്ങള്‍ക്ക് തുടക്കമായത്.ഇരുവരുടെയും വാക്കേറ്റം തടയാന്‍ ലേബര്‍ റൂമിലെ മറ്റൊരു ഡോക്ടറും നഴ്സും ശ്രമിക്കുന്നതായും വീഡിയോയില്‍ കാണാം. പരസ്പരം പേരു വിളിച്ച് ആക്രോശിക്കുന്നതും ഭീഷണിപ്പെടുത്തുന്നതും വീഡിയോയില്‍ ദൃശ്യമാണ്.
സംഭവത്തെതുടര്‍ന്ന് രണ്ട് ഡോക്ടര്‍മാരെയും ആശുപത്രിയില്‍ നിന്നും പുറത്താക്കിയതായും ആശുപത്രി അധികൃതര്‍ അറിയിച്ചു.
https://www.facebook.com/Malayalivartha
























