ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സമാധാനത്തോടെയുള്ള സഹകരണം പുരോഗതിയിലേക്ക് നയിക്കുമെന്ന് പ്രധാനമന്ത്രി

ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സമാധാനത്തോടെയുള്ള സഹകരണം ഇരു രാജ്യങ്ങളേയും പുരോഗതിയിലേക്ക് നയിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ഇത്തരമൊരു അന്തരീക്ഷം ഇരു രാജ്യങ്ങളിലേയും യുവാക്കള്‍ക്ക് അവസരങ്ങള്‍ തുറന്നു നല്‍കുകയും മികച്ചൊരു ഭാവിയെ വാര്‍ത്തെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. പാകിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫ് അയച്ച കത്തിനു മറുപടിയായാണ് മോദി ഇക്കാര്യം പറഞ്ഞത്.
കറാച്ചി വിമാനത്താവളത്തിലുണ്ടായ ഭീകരാക്രമണത്തെ അദ്ദേഹം അപലപിക്കുകയും ചെയ്‌തു. ആക്രമണത്തില്‍ ജീവന്‍ നഷ്‌ടപ്പെട്ടവര്‍ക്ക് ആദരാഞ്‌ജലി അര്‍പ്പിക്കുന്നതായും മോദി പറഞ്ഞു.
https://www.facebook.com/Malayalivartha


























