നാലു വര്‍ഷമായിട്ടും ലോക്പാല്‍ നിയമം നടപ്പാക്കാത്തതില്‍ പ്രതിഷേധിച്ച് അണ്ണാ ഹസാര വീണ്ടും സമരത്തിനൊരുങ്ങുന്നു

നാലു വര്‍ഷമായിട്ടും ലോക്പാല്‍ നിയമനം വൈകുന്നതില്‍ പ്രതിഷേധം രേഖപ്പെടുത്തി പ്രധാനമന്ത്രി മോദിക്ക് അണ്ണാ ഹസാരെയുടെ കത്ത്. അധികാരത്തിലേറി മൂന്ന് വര്‍ഷം പിന്നിട്ടിട്ടും ഉറപ്പ് നല്‍കിയ ലോക്പാല്‍ നിയമനം നടത്താത്തില്‍ പ്രതിഷേധിച്ച് സമരത്തിന് രൂപം നല്‍കുമെന്ന് ഹസാരെ കത്തില്‍ പറയുന്നു. ഭക്ഷ്യസുരക്ഷ, കര്‍ഷക ക്ഷേമം എന്നിവയ്ക്ക് മുന്‍തൂക്കം നല്‍കുന്ന സ്വാമിനാഥന്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പിലാക്കണമെന്ന് ആവശ്യപ്പെടുമെന്നും അദ്ദേഹം കത്തില്‍ സൂചിപ്പിക്കുന്നു.
അഴിമതി നിവാരണ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാന്‍ കേന്ദ്രതലത്തില്‍ ലോക്പാലും സംസ്ഥാന തലത്തില്‍ ലോകായുക്തയും വേണമെന്നായിരുന്നു അണ്ണാ ഹസാരെ മുന്നോട്ട് വച്ച ആവശ്യം.
അഴിമതി രഹിത ഇന്ത്യയുടെ രൂപീകരണം എന്ന മുദ്രാവാക്യമുയര്‍ത്തി ചരിത്രപരമായ സമരം നടന്നിട്ട് ഇത് ആറ് വര്‍ഷമാവുന്നു. എന്നാല്‍ അഴിമതി അവസാനിപ്പിക്കാനുള്ള നിയമനിര്‍മ്മാണം നടത്താന്‍ സര്‍ക്കാരിന് ഇതുവരെ കഴിഞ്ഞിട്ടില്ല, കഴിഞ്ഞ മൂന്നു വര്‍ഷമായി ലോക്പാല്‍, ലോകായുക്ത എന്നിവയുടെ നിയമനത്തെ സംബന്ധിച്ച് താന്‍ സര്‍ക്കാരിനെ ഓര്‍മ്മിപ്പിച്ചു കൊണ്ടേ ഇരിക്കുന്നു. എന്നാല്‍ തന്റെ കത്തിന് പ്രധാനമന്ത്രി ഇതുവരെ മറുപടി നല്‍കുകയോ ഉചിതമായ നടപടി സ്വീകരിക്കുകയോ ചെയ്തിട്ടില്ലെന്ന് ഹസാരെ കത്തില്‍ പറയുന്നു.
2011 ഏപ്രിലിലായിരുന്നു ലോക്പാല്‍ ബില്‍ നടപ്പാക്കണമെന്നാവശ്യപ്പെട്ട് അണ്ണ ഹസാരെയും അരവിന്ദ് കെജ് രിവാളും അടങ്ങിയ സംഘം ഡല്‍ഹിയിലെ റാം ലീലാ മൈതാനിയില്‍ നിരാഹാര സത്യാഗ്രഹം നടത്തിയത്.
https://www.facebook.com/Malayalivartha
























