മഹാരാഷ്‌ട്രയില്‍ ഡാന്‍സ് ബാറുകള്‍ നിരോധിക്കാന്‍ നിയമ ഭേദഗതി

മഹാരാഷ്‌ട്രയില്‍ ഡാന്‍സ് ബാറുകള്‍ നിരോധിച്ചു കൊണ്ടുള്ള പോലീസ് നിയമ ഭേദഗതി ബില്‍ നിയമസഭ പാസാക്കി. നിയമത്തിലെ 31, 32 എന്നീ വകുപ്പുകള്‍ ഭേദഗതി ചെയ്യണമെന്ന് ആഭ്യന്തര വകുപ്പ് ശുപാര്‍ശ ചെയ്‌തിരുന്നു. ഇതുപ്രകാരം ത്രീസ്റ്റാര്‍ , ഫൈവ് സ്റ്റാര്‍ ഉള്‍പ്പെടെയുള്ള എല്ലാ ഹോട്ടലുകളിലും ഡാന്‍സ് നിരോധിക്കും.
ത്രീസ്റ്റാര്‍ , ഫൈവ് സ്റ്റാര്‍ ഒഴികെയുള്ള ഹോട്ടലുകളില്‍ ഡാന്‍സ് ബാര്‍ നിരോധിച്ച് 2005ല്‍ സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. അതിനെതിരെ ബാര്‍ നര്‍ത്തകിമാരും മറ്റും സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ച് ഹൈക്കോടതി ഉത്തരവ് റദ്ദാക്കിയിരുന്നു. ഇത് സുപ്രീം കോടതി ശരിവച്ചിരുന്നു.
ചില ഹോട്ടലുകളില്‍ മാത്രം ഡാന്‍സ് ബാറുകള്‍ നിരേധിച്ച നടപടി വിവേചന പരമായിരുന്നെന്ന് കോടതി വിലയിരുത്തിയിരുന്നു. അതേതുടര്‍ന്നാണ് സര്‍ക്കാര്‍ നിയമ ഭേദഗതി കൊണ്ടുവന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























