ഇറാഖിലേക്കുളള യാത്ര ഒഴിവാക്കണമെന്ന് ഇന്ത്യ

അഭ്യന്തരകലാപം രൂക്ഷമായ ഇറാഖിലേക്കുളള യാത്ര ഒഴിവാക്കണമെന്ന് ഇന്ത്യന്‍ പൗരന്‍മാര്‍ക്ക് കേന്ദ്ര വിദേശകാര്യ മന്ത്രാലയം നിര്‍ദേശം നല്‍കി. ഇന്ത്യന്‍ പൗരന്‍മാര്‍ ഇറാഖില്‍ നിന്നും തിരിച്ചുവരണമെന്നും വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു.
ഇറാഖിലെ ഇന്ത്യന്‍ എംബസിയില്‍ വിദേശകാര്യ മന്ത്രാലയം ഹെല്‍പ് ലൈന്‍ സംവിധാനം ആരംഭിച്ചു. ഹെല്‍പ് ലൈന്‍ നമ്പര്‍ 009647704444899, 009647704843247.
അതേസമയം ഇറാഖ് തലസ്ഥാനമായ ബാഗ്ദാദില്‍ ചാവേര്‍ അക്രമണം ഉണ്ടായി. ഒമ്പത് പേര്‍ മരിക്കുകയും 23 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. സുന്നി വിമതര്‍ ബാഗ്ദാദ് ലക്ഷ്യമാക്കി മുന്നേറുന്നതിനിടെ തലസ്ഥാനത്ത് ചാവേര്‍ അക്രമണമുണ്ടായത് ഇറാഖ് സര്‍ക്കാരിനെ ഞെട്ടിച്ചിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























