ലോകകപ്പ് ഫൈനല്‍ കാണാന്‍ പ്രധാനമന്ത്രിക്ക് ബ്രസീലിന്റെ ക്ഷണം

ബ്രസീലില്‍ നടക്കുന്ന ലോകകപ്പ് ഫുട്‌ബോള്‍ കാണാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് ബ്രസീലിന്റെ ക്ഷണം. ബ്രസീല്‍ പ്രസിഡന്റ് ദില്‍മ റൂസെഫാണ് പ്രധാനമന്ത്രിക്ക് ക്ഷണക്കത്ത് അയച്ചത്. ജൂലൈ 13-നു റിയോ ഡി ജെനീറോയില്‌ല്‍ നടക്കുന്ന ഫൈനല്‍ മത്സരം കാണാനാണ് ക്ഷണം. അതേസമയം ക്ഷണത്തോട് നരേന്ദ്ര മോഡി പ്രതികരിച്ചിട്ടില്ല.
ജൂലൈ 15 മുതല്‍ 17 വരെ ബ്രിക്‌സ് ഉച്ചകോടി ബ്രസീലില്‍ ചേരുകയാണ്. ഇതിനു മുന്നോടിയായി 13-ന് എത്താനാണ് ബ്രസീലിയന്‍ പ്രസിഡന്റ് ക്ഷണിച്ചിരിക്കുന്നത്. ഫൈനല്‍ മത്സരം കാണാന്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ എത്തുമെന്നാണ് സൂചന. അതേസമയം, ക്ഷണം ലഭിച്ച ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിംഗ്, ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് ജേക്കബ് സുമ എന്നിവര്‍ ഇക്കാര്യത്തില്‍ പ്രതികരിച്ചിട്ടില്ല. ബ്രസീല്‍, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളാണ് ബ്രിക്‌സ് സഖ്യത്തില്‍ ഉള്‍പ്പെടുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























