കര്‍ണാടകയില്‍ നാലുവയസുകാരി കുഴല്‍കിണറില്‍ വീണു

ബിജാപൂര്‍ ജില്ലയിലെ നഗത്താനയില്‍ നാലുവയസുകാരി കുഴല്‍കിണറില്‍ വീണു. കൃഷിയിടത്തിലെ ഉപയോഗ ശൂന്യമായ കുഴല്‍കിണറില്‍ ചൊവാഴ്‌ച വൈകുന്നേരമാണ് പെണ്‍കുട്ടി വീണതെന്നു പ്രാദേശിക ഭരണകൂടം വ്യക്തമാക്കി. കൃഷിയിടത്തില്‍ കളിക്കുന്നതിനിടെയാണ് അപകടം. മാതാപിതാക്കള്‍ കൃഷിയിടത്തില്‍ പണി ചെയ്യുന്നതിനിടെയാണ് കുട്ടി കുഴല്‍ക്കിണറില്‍ വീഴുന്നത്. പോലീസിന്റെയും ഫയര്‍ഫോഴ്‌സിന്റെയും നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.
ആധുനിക ഉപകരണങ്ങളുടെ സഹായത്തോടെയാണ് രക്ഷാപ്രവര്‍ത്തനം. കുട്ടിയെ ഇതുവരെ കണ്ടെത്താനായിട്ടില്ലന്നാണ് റിപ്പോര്‍ട്ട്. കുഴല്‍ക്കിണറിനു 400 അടിയിലേറെ താഴ്‌ചയുണ്ടെന്നാണ് സൂചന. വെള്ളക്കിട്ടാത്തതിനെ തുടര്‍ന്ന് ഉപേക്ഷിച്ച കുഴല്‍ക്കിണറിലേക്കാണ് കുട്ടി വീണത്. കുഴല്‍ക്കിണറിനു മൂടി ഇല്ലായിരുന്നു എന്ന് അധികൃതര്‍ പറഞ്ഞു.
https://www.facebook.com/Malayalivartha
























