ഗവര്‍ണര്‍മാരെ മാറ്റാനാകില്ലെന്ന് രാഷ്ട്രപതിക്ക് നിയമോപദേശം

ഗവര്‍ണര്‍മാരെ മാറ്റാനാകില്ലെന്ന് രാഷ്ട്രപതിക്ക് നിയമോപദേശം.ഭരണമാറ്റം ഉണ്ടായത് കൊണ്ട് മാത്രം ഗവര്‍ണര്‍മാരോട് സ്ഥാനമൊഴിയാന്‍ ആവശ്യപ്പെടാനാകില്ലെന്നാണ് നിയമോപദേശം. അതിനിടെ ഛത്തീസ്ഗഢ് ഗവര്‍ണര്‍ ശേഖര്‍ ദത്ത് രാജിവെച്ചു. സ്ഥലം മാറ്റം വേണമെന്ന് ബീഹാര്‍ ഗവര്‍ണര്‍ ആവശ്യപ്പെട്ടു.
യുപിഎ സര്‍ക്കാര്‍ നിയമിച്ച ഗവര്‍ണര്‍മാരെ നീക്കാന്‍ എന്‍ഡിഎ സര്‍ക്കാര്‍ നടപടി തുടങ്ങിയിരുന്നു. കേരളാ ഗവര്‍ണ്ണര്‍ ഷീലാ ദീക്ഷിത് ഉള്‍പ്പെടെ ഏഴ് സംസ്ഥാനങ്ങളിലെ ഗവര്‍ണ്ണര്‍മാരോട് കേന്ദ്ര ആഭ്യന്തര സെക്രട്ടറി അനില്‍ ഗോസ്വാമിയാണ് ഫോണില്‍ വിളിച്ച് രാജി ആവശ്യപ്പെട്ടത്. ഗവര്‍ണര്‍മാരെ നീക്കാനുള്ള കേന്ദ്രനീക്കം വിവാദമായ പശ്ചാത്തലത്തില്‍ കൂടിയാണ് ഭരണമാറ്റം ഉണ്ടായത് കൊണ്ട് മാത്രം രാജി വെക്കാന്‍ ആവശ്യപ്പെടാനാകില്ലെന്ന് രാഷ്ട്രപതിക്ക് നിയമോപദേശം ലഭിച്ചിരിക്കുന്നത്. ഇതിനിടെ ഛത്തീസ്ഗഢ് ഗവര്‍ണര്‍ ശേഖര്‍ ദത്ത രാഷ്ട്രപതിക്ക് രാജിക്കത്ത് കെെമാറി. നേരത്തെ ഉത്തര്‍പ്രദേശ് ഗവര്‍ണര്‍ ബി.എല്‍ ജോഷിയും രാഷ്ട്രപതിക്ക് രാജി സമര്‍പ്പിച്ചിരുന്നു.
സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ മാറ്റുന്നതുപോലെ ഗവര്‍ണര്‍മാരെ മാറ്റാന്‍ പറ്റില്ലെന്ന് 2010 മെയ് മാസത്തില്‍ സുപ്രീംകോടതി പുറപ്പെടുവിച്ച ഉത്തരവില്‍ വ്യക്തമാക്കുന്നുണ്ട്. എന്നാല്‍ വിശ്വാസ്യത നഷ്ടപ്പെട്ടന്നതടക്കമുള്ള വാദങ്ങള്‍ നിരത്തി ഗവര്‍ണര്‍മാരെ മാറ്റാന്‍ കേന്ദ്രമന്ത്രി സഭയ്ക്ക് രാഷ്ട്രപതിയോട് ശുപാര്‍ശ ചെയ്യാം. നേരത്തെ, ബിജെപി സര്‍ക്കാര്‍ നിയമിച്ച ഗവര്‍ണര്‍മാരെ യുപിഎ സര്‍ക്കാരും നീക്കം ചെയ്തിരുന്നു. അത് വലിയ വിവാദമായിരുന്നു.
https://www.facebook.com/Malayalivartha
























