മുംബൈയിലും ഡല്‍ഹിയിലും ഭീകരാക്രമണത്തിന് സാധ്യത

മുംബൈയിലും ഡല്‍ഹിയിലും ഭീകരാക്രമണത്തിന് സാധ്യതയെന്ന് മുന്നറിയിപ്പ്. കര്‍ശന ജാഗ്രത പാലിക്കാന്‍ എന്‍.ഐ.എ നിര്‍ദ്ദേശം നല്‍കി. മുംബൈ, ഡല്‍ഹി പോലീസിനും ആഭ്യന്തര മന്ത്രാലയത്തിനും ഇത് സംബന്ധിച്ച് എന്‍.ഐ.എ കത്ത് നല്‍കി. ഡല്‍ഹിയിലെ കുത്തുബ്മിനാര്‍, ലോട്ടസ് ടെമ്പിള്‍ ഉള്‍പ്പെടെയുളള ആറിടങ്ങളിലെ ഏതെങ്കിലുമൊരു സ്ഥലത്തും മുംബൈ നഗരം കേന്ദ്രീകരിച്ചുമാണ് ഭീകരാക്രമണ സാധ്യതയെന്നാണ് എന്‍ഐഎ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
കഴിഞ്ഞമാസം പിടിയിലായ ലക്ഷര്‍ തീവ്രവാദികളായ ഹൈദറലി, മുജീബുളള എന്നിവരെ ചോദ്യം ചെയ്തപ്പോഴാണ് എന്‍ഐഎക്ക് സുപ്രധാന വിവരം ലഭിച്ചത്. തുടര്‍ന്ന് മുബൈയിലും ഡല്‍ഹിയിലും പോലീസിനോടും ഇന്റലിജന്‍സ് വിഭാഗത്തോടും കനത്ത ജാഗ്രത പാലിക്കാന്‍ അഭ്യന്തര മന്ത്രാലയം നിര്‍ദേശം നല്‍കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha
























