Widgets Magazine
14
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സീനത്തുള്‍ ഇസ്‌ളാം ലഷ്‌കറിന്റെ പുതിയ കമാന്‍ഡര്‍

16 SEPTEMBER 2017 12:49 PM IST
മലയാളി വാര്‍ത്ത

രണ്ടുമാസം മുന്‍പ് അമര്‍നാഥ് തീര്‍ത്ഥാടകരുടെ ബസിനു നേര്‍ക്ക് നടത്തിയ ആക്രമണത്തിന്റെ സൂത്രധാരനായ പാക് ലഷ്‌കര്‍ ഭീകരന്‍ അബു ഇസ്മയിലിനെ സൈന്യം ഏറ്റുമുട്ടലില്‍ വധിച്ചതിനെ തുടര്‍ന്ന് പുതിയ കമാന്‍ഡറെ സംഘടന തിരഞ്ഞെടുത്തു. കാശ്മീരിലെ ഷോപ്പിയാനില്‍ നിന്നുള്ള സീനത്തുള്‍ ഇസ്‌ളാമാണ് പുതിയ തലവന്‍. ഇതാദ്യമായാണ് കാശ്മീരിയായ ഒരാളെ ലഷ്‌കര്‍ കമാന്‍ഡറാക്കുന്നത്.

ഷോപ്പിയാന്‍ സ്വദേശിയായ ഇസ്‌ളാം, അല്‍കാമ എന്നാണ് ഭീകരര്‍ക്കിടയില്‍ അറിയപ്പെടുന്നത്. 28 വയസാണ് പ്രായം. 2015 നവംബറില്‍ ലഷ്‌കറെ തയ്ബയില്‍ ചേര്‍ന്നു. ഐ.ഇ.ഡി സ്‌ഫോടനങ്ങള്‍ നടത്തുന്നതില്‍ വിദഗ്ദ്ധനാണ്. ബി.എ ബിരുദധാരിയായ ഇസ്‌ളാം 2008ലാണ് ആദ്യമായി അറസ്റ്റിലാവുന്നത്. പൊതുസമൂഹത്തിന് ശല്യമുണ്ടാക്കുന്ന തരത്തില്‍ പ്രവര്‍ത്തിച്ച കുറ്റം ചുമത്തിയായിരുന്നു അറസ്റ്റ്.

അന്ന് അല്‍ ബാദര്‍ എന്ന സംഘടനയില്‍ പ്രവര്‍ത്തിക്കുകയായിരുന്നു. സംഘാംഗങ്ങള്‍ക്ക് ആഹാരവും വെള്ളവും മറ്റ് വസ്തുക്കളും എത്തിച്ചു കൊടുക്കുകയായിരുന്നു ജോലി. 2001ല്‍ ജയിലില്‍ മോചിതനായ ശേഷം വിവാഹതിനാവുകയും കുറച്ച് നാള്‍ അച്ഛനൊപ്പം പ്രാദേശിക പള്ളിയില്‍ ജോലി നോക്കുകയും ചെയ്തു. പിന്നീടാണ് ലഷ്‌കറെ തയ്ബയിലേക്ക് ആകൃഷ്ടനായതും സംഘടനയില്‍ ചേര്‍ന്നതും. കാശ്മീരില്‍ സൈന്യം തേടുന്ന അഞ്ച് കൊടുംഭീകരരുടെ പട്ടികയിലൊരാള്‍ സീനത്തുള്‍ ഇസ്‌ളാമാണ്. ഈ വര്‍ഷം ഫെബ്രുവരി 23 ന് ഷോപ്പിയാനില്‍ പട്ടാളക്കാര്‍ക്ക് നേരെ നടത്തിയ ആക്രമണത്തിന് പിന്നില്‍ ഇസ്‌ളാമായിരുന്നു. അന്നത്തെ ആക്രമണത്തില്‍ മുന്ന് സൈനികരും ഒരു സ്ത്രീയുമാണ് കൊല്ലപ്പെട്ടത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചികിത്സാപിഴവിനെ തുടര്‍ന്ന് കൈ നഷ്ടപ്പെട്ട വിനോദിനിക്ക് ധനസഹായം കുടിശ്ശികയുള്‍പ്പെടെ തിങ്കളാഴ്ച നല്‍കും  (8 minutes ago)

ലാന്‍ഡിങ്ങിനിടെ ഇന്ത്യന്‍ വ്യോമസേനയുടെ എ.എന്‍32 വിമാനം തകര്‍ന്ന് വീണു  (17 minutes ago)

കണ്ണീർക്കാഴ്ചയായി... കുറ്റ്യാടി വടയത്ത് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം  (1 hour ago)

ലോക രക്തദാന ദിനാചരണം: അമൃത ആശുപത്രിയിൽ രക്തദാതാക്കളെ ആദരിച്ചു  (1 hour ago)

പാറശാല ദേ​ശീ​യ​പാ​ത​യി​ല്‍ നി​യ​ന്ത്ര​ണം തെ​റ്റി​യ കാ​ര്‍ ഓ​ട്ടോ​യി​ല്‍ ഇ​ടി​ച്ച ശേ​ഷം കെ​എ​സ് ആ​ര്‍​ടി​സി ബ​സി​ല്‍ ഇ​ടി​ച്ച് അ​ഞ്ചു​പേ​ര്‍​ക്ക് ഗു​രു​ത​ര പ​രി​ക്ക്....  (1 hour ago)

ഹയർസെക്കണ്ടറി (വൊക്കേഷണൽ) വിഭാഗം കോഴ്സുകളിലേക്കുള്ള ഒന്നാം വർഷ ഏകജാലക പ്രവേശനത്തിനായുള്ള ഒന്നാം അലോട്ടമെന്റ് പ്രസിദ്ധീകരിച്ചു.. നാളെ മുതൽ 17 വരെ പ്രവേശനം നേടാം...  (2 hours ago)

വീണ്ടും നിപ...തമിഴ്നാട് അതിർത്തികളിലെ വിവിധ ചെക്ക് പോസ്റ്റുകളിൽ പരിശോധന ആരംഭിച്ചു....  (2 hours ago)

മധ്യപ്രദേശിലെ ജബൽപൂർ ജില്ലയിൽ ട്രക്ക് കാറിലേക്ക് ഇടിച്ചു കയറി രണ്ട് പേർക്ക് ദാരുണാന്ത‍്യം...  (2 hours ago)

സന്ദീപ് വാര്യറുടെ പിതാവ് അന്തരിച്ചു  (3 hours ago)

സങ്കടക്കാഴ്ചയായി.... പെരുമണ്ണയിൽ പെൺസുഹൃത്തിന്റെ വാടകവീട്ടിൽ യുവാവ്‌ തൂങ്ങിമരിച്ച നിലയിൽ....അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ്  (3 hours ago)

സംസ്ഥാനത്തെ സർക്കാർ, സ്വകാര്യ സ്വാശ്രയ കോളജുകളിൽ നിയമ ബിരുദ പഠനത്തിനായുള്ള പ്രവേശന പരീക്ഷയ്ക്ക് അപേക്ഷിക്കാം  (3 hours ago)

നിപ പ്രതിരോധ പ്രവർത്തനങ്ങളിൽ വീഴ്ചയുണ്ടെന്ന പ്രതിപക്ഷത്തിൻറെ ആരോപണം... ആരോഗ്യമന്ത്രി കെ.മുരളീധരൻ ഇന്ന് കോഴിക്കോട് എത്തും....  (3 hours ago)

കർണാടക ആർ.ടി.സി. വിദ്യാർഥികൾക്ക് പ്രഖ്യാപിച്ച സൗജന്യയാത്ര കാസർകോട് ജില്ലയിലെ വിദ്യാർഥികൾക്കുകൂടി അനുവദിക്കാൻ സർക്കാർ നിർദേശം നൽകിയതായി സൂചന..  (4 hours ago)

കൊട്ടാരക്കര കെഎസ്ആർടിസി ഡിപ്പോയിൽ ഡ്രൈവറെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി...  (4 hours ago)

ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള കേ​സ്​ ... എ​സ്.​ഐ.​ടി ഇന്ന് വീണ്ടും സ​ന്നി​ധാ​ന​ത്ത്​ പ​രി​ശോ​ധ​ന ന​ട​ത്തും  (4 hours ago)

Malayali Vartha Recommends