ലൗകിക സുഖങ്ങളിൽ അഭിരമിച്ചു മടുത്ത ദമ്പതിമാർ മകളെയും നൂറുകോടിയോളം മൂല്യം വരുന്ന സ്വത്തുക്കളെയും ഉപേക്ഷിച്ചു; പിന്നെ ചെയ്തത്...

മൂന്നുവയസ്സുകാരിയായ മകളെയും നൂറുകോടിയോളം മൂല്യം വരുന്ന സ്വത്തും ഉപേക്ഷിച്ച് ജൈനവിശ്വാസികളായ ദമ്പതികള്‍ സന്യാസം സ്വീകരിക്കുന്നു. സുമിത് റാത്തോർ എന്ന ബിസിനസുകാരനും ഭാര്യ അനാമികയുമാണ് ഇങ്ങനെ തീരുമാനം എടുത്ത് എന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. സുമിതും അനാമികയും സെപ്റ്റംബർ 23ന് ദീക്ഷ നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. ഗുജറാത്തിലെ സൂറത്തിലുള്ള ജൈന മതാചാര്യൻ രാം ലാൽ മഹാരാജിന്റെ കീഴിലാണ് ഇവർ സന്യാസം സ്വീകരിക്കുന്നത്.
ദമ്പതികൾ ഉപേക്ഷിക്കുന്ന പേരക്കുട്ടിയെ ഞാൻ പരിപാലിക്കും എന്നാണ് ബിജെപിയുടെ മുൻ നീമച്ച് ജില്ലാ പ്രസിഡൻറ് കൂടിയാണ് അനാമികയുടെ അച്ഛൻ അശോക് ചന്ദിയ്യ പറയുന്നത്. എല്ലാം ഉപേക്ഷിക്കരുതെന്ന് ദമ്പതികളെ ബോധ്യപ്പെടുത്താൻ കഴിയില്ലെന്ന് അശോക് ചന്ദിയ്യ പറഞ്ഞു. അവരുടെ മതപരമായ വാദങ്ങൾക്ക് എതിരായി ഞങ്ങൾ പ്രതികരിക്കില്ല.
മതം വിളിക്കുമ്പോൾ ആർക്കാണ് പോകാതിരിക്കാനാവുക ചന്ദാലയ്യ കൂട്ടിച്ചേർത്തു. സുമിതിൻറെ പിതാവ് രാജേന്ദ്ര സിംഗ് രത്തോറും തീരുമാനത്തെ അംഗീകരിക്കുന്നു. സിമൻറ് കമ്പനികൾക്കായി ചാക്കുകളുണ്ടാക്കുന്ന ഫാക്ടറി ഉടമയാണ് അദ്ദേഹം. ഞങ്ങൾ ഇത് പ്രതീക്ഷിച്ചു, എന്നാൽ ഇത്ര നേരത്തെ ഉണ്ടാകുമെന്ന് വിചാരിച്ചില്ല രാജേന്ദ്ര സിംഗ് പറഞ്ഞു. സുമിതിൻറെയും അനാമികയുടെ തീരുമാനങ്ങൾ അവരുടെ അടുപ്പക്കാർക്കിടയിൽ വലിയ അദ്ഭുതമൊന്നും സൃഷ്ടിച്ചിട്ടില്ലെന്നതാണ് വാസ്തവം.
ഓഗസ്റ്റ് 22നാണ് രാം ലാൽ മഹാരാജിനെ കണ്ട് സന്യാസം സ്വീകരിക്കാനുള്ള ആഗ്രഹം സുമിത് പ്രകടിപ്പിക്കുന്നത്. അപ്പോൾ അനാമികയുടെ സമ്മതം ചോദിക്കാനായിരുന്നത്രെ മഹാരാജിന്റെ നിർദ്ദേശം. അനാമിക സമ്മതം മൂളിയതോടൊപ്പം താനും സന്യാസിയാകാൻ പോവുകയാണെന്ന് പ്രഖ്യാപിക്കുകയായിരുന്നു. ഇരു കുടുംബങ്ങളും ആദ്യം ഇവരെ പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും പിന്നീട് സമ്മതം മൂളുകയായിരുന്നു.
https://www.facebook.com/Malayalivartha


























