ഇന്ത്യന്‍ വ്യോമസേനയുടെ ഏക എയര്‍ഫോഴ്‌സ് മാര്‍ഷല്‍ അര്‍ജന്‍സിംഗിന്റെ സംസ്‌കാരം തിങ്കളാഴ്ച

ഇന്ത്യന്‍ വ്യോമസേനയുടെ ഏക എയര്‍ഫോഴ്‌സ് മാര്‍ഷല്‍ അര്‍ജന്‍സിംഗിന്റെ സംസ്‌കാരം തിങ്കളാഴ്ച നടക്കും. ഡല്‍ഹിയിലെ ബ്രാര്‍ സ്‌ക്വയറില്‍ രാവിലെ 10 ന് പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്‌കാര ചടങ്ങുകള്‍.
പഞ്ചനക്ഷത്ര മാര്‍ഷല്‍ പദവി ലഭിച്ച ഏകവ്യോമസേനാ ഓഫീസറായ അര്‍ജന്‍സിംഗിനോടുള്ള ബഹുമാനാര്‍ഥം തിങ്കളാഴ്ച എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും ദേശീയ പതാക പകുതി താഴ്ത്തികെട്ടും. കേന്ദ്ര ആഭ്യന്തരമന്ത്രാല!യമാണ് ഇക്കാര്യം അറിയിച്ചത്. ഹൃദയാഘാതത്തെത്തുടര്‍ന്ന് ശനിയാഴ്ച രാവിലെയാണ് അര്‍ജന്‍ സിംഗിനെ ഡല്‍ഹിയിലെ സൈനിക ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രാത്രി അന്ത്യം സംഭവിച്ചു.
വീരകൃത്യങ്ങള്‍ക്ക് ഡിസ്റ്റിംഗ്വിഷ്ഡ് ഫ്‌ളയിംഗ് ക്രോസ് (ഡിഎഫ്‌സി) ലഭിച്ചു. വ്യോമസേനയുടെ പശ്ചിമ കമാന്‍ഡ് മേധാ വിയായും സേനയുടെ ഉപമേധാവിയായും പ്രവര്‍ത്തിച്ച ശേഷം 1964 ഓഗസ്റ്റ് ഒന്നിന് വ്യോമസേനാധിപനായി. 45ാം വയസില്‍ ഏറ്റവും പ്രായം കുറഞ്ഞ വ്യോമസേനാധിപനായിരുന്നു.

https://www.facebook.com/Malayalivartha


























