റോഹിങ്ക്യന്‍ മുസ്‌ലീങ്ങളെ മ്യാന്മറിലേയ്ക്ക് നാടുകടത്തുന്നതിന് എതിരായ ഹര്‍ജികള്‍ ഇന്ന് സുപ്രിംകോടതി പരിഗണനയില്‍

റോഹിങ്ക്യന്‍ മുസ്‌ലീം അഭയാര്‍ത്ഥികളെ മ്യാന്മറിലേക്ക് നാട് കടത്താനുള്ള കേന്ദ്ര സര്‍ക്കാര്‍ നടപടികള്‍ വിലക്കണം എന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജികള്‍ ഇന്ന് സുപ്രിംകോടതി പരിഗണനയില്‍. ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ അധ്യക്ഷതയില്‍ ഉള്ള ബെഞ്ച് ആണ് ഹര്‍ജികള്‍ പരിഗണിക്കുന്നത്.
റോഹിങ്ക്യന്‍ അഭയാര്‍ത്ഥികള്‍ രാജ്യ സുരക്ഷയ്ക്ക് ഭീഷണി ആണെന്ന് ചൂണ്ടിക്കാട്ടി കേന്ദ്ര സര്‍ക്കാര്‍ ഇന്ന് സുപ്രിംകോടതിയില്‍ സത്യവാങ് മൂലം സമര്‍പ്പിക്കും. നിയമ വിരുദ്ധമായി ഇന്ത്യയില്‍ എത്തുന്നവരെ സ്വീകരിക്കാന്‍ ആകില്ലെന്നും ആഭ്യന്തര മന്ത്രാലയം ഇന്ന് കോടതിയെ അറിയിക്കും.
അതേസമയം റോഹിങ്ക്യന്‍ കേസില്‍ കക്ഷി ചേരാന്‍ ദേശിയ മനുഷ്യാവകാശ കമ്മീഷന്‍ ഇന്ന് സുപ്രിംകോടതിയില്‍ അപേക്ഷ നല്‍കും. ഭയാര്‍ഥികളെ നാട് കടത്തുന്നത് ഗുരുതര മനുഷ്യാവകാശ ലംഘനം ആണെന്നാണ് ദേശിയ മനുഷ്യ അവകാശ കമ്മീഷന്റെ വാദം. ജീവിക്കാനും പൗരസ്വാതന്ത്ര്യത്തിനും ഭരണഘടന നല്‍കുന്ന അവകാശങ്ങള്‍ രാജ്യത്തെ പൗരന്മാര്‍ക്ക് മാത്രമല്ല ബാധകമെന്ന് സുപ്രീംകോടതി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഈ വിധികള്‍ ചൂണ്ടിക്കാട്ടി കൊണ്ടാകും റോഹിങ്ക്യന്‍ അഭയാര്‍ത്ഥികള്‍ക്കും മാനുഷിക പരിഗണന നല്‍കണമെന്ന് കമ്മീഷന്‍ കോടതിയില്‍ വാദിക്കുക.
https://www.facebook.com/Malayalivartha


























