പാര്‍ലമെന്റ് ബജറ്റ് സമ്മേളനം ജൂലൈ ഏഴു മുതല്‍

പാര്‍ലമെന്റ് ബജറ്റ് സമ്മേളനം ജൂലൈ ഏഴു മുതല്‍ ഓഗസ്റ്റ് 14 വരെ നടത്തും. റെയില്‍വേ ബജറ്റ് ജൂലൈ എട്ടിനും പൊതു ബജറ്റ് പത്തിനുമാണ് അവതരിപ്പിക്കുന്നത്. നരേന്ദ്ര മോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റ് സമ്മേളനമാണ് ഏഴിന് ആരംഭിക്കുന്നത്. നേരിട്ടുള്ള വിദേശ നിക്ഷേപമടക്കമുള്ള പല തീരുമാനങ്ങളും ബജറ്റില്‍ ഉള്‍പ്പെടുമെന്നാണ് സൂചന.
അതേസമയം, പാചകവാതക വിലവര്‍ധനവ്, റെയില്‍വേ നിരക്കു വര്‍ധനവ് തുടങ്ങിയവയുടെ പേരില്‍ മോദി സര്‍ക്കാരിനെതിരേ കനത്ത പ്രതിഷേധമുയരുന്ന സാഹചര്യത്തില്‍ അതു തണുപ്പിക്കുന്ന തരത്തിലുള്ള പ്രഖ്യാപനം ബജറ്റിലുണ്ടായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























