പണമില്ലാത്തവര്‍ ഇന്ത്യ വിടുക? പഞ്ചസാരയുടെ ഇറക്കുമതി ചുങ്കം പതിനഞ്ചില്‍ നിന്ന് നാല്‍പ്പതായി ഉയര്‍ത്താന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു, വില കുതിച്ചുയരും

പണമില്ലാത്തവന്‍ ഇന്ത്യ വിടുക എന്ന അവസ്ഥയിലേക്കാണ് കാര്യങ്ങള്‍ പോകുന്നത്. ദിനം പ്രതി വിലവര്‍ധനവിന്റെ വാര്‍ത്തകളാണ് പുറത്ത് വന്ന് കൊണ്ടിരിക്കുന്നത്. റെയില്‍വെ നിരക്കുകള്‍ വര്‍ധിപ്പിച്ചതിന് പിന്നാലെ പഞ്ചസാരയുടെ ഇറക്കുമതി ചുങ്കം കുത്തനെ ഉയര്‍ത്താന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. ഇതോടെ പഞ്ചസാര വില കുതിച്ചുയരും. പഞ്ചസാരയുടെ ഇറക്കുമതി ചുങ്കം പതിനഞ്ചില്‍ നിന്ന് നാല്‍പ്പതായി കേന്ദ്രസര്‍ക്കാര്‍ ഉയര്‍ത്തും.
നരേന്ദ്രമോദി സര്‍ക്കാരിന്റെ ആദ്യ പൊതുബജറ്റ് ജൂലൈ 10ന് അവതരിപ്പിക്കും. എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷമുള്ള ആദ്യ ബജറ്റ് സമ്മേളനത്തിന് അടുത്തമാസം ഏഴിന് തുടക്കമാകും. ജൂലൈ 8നാണ് റെയില്‍ ബജറ്റ് സഭയില്‍ അവതരിപ്പിക്കുക. 9ന് സാമ്പത്തിക സര്‍വ്വേയും 10ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി പൊതുബജറ്റും അവതരിപ്പിക്കും.
സാമ്പത്തിക മേഖലയില്‍ കടുത്തനടപടികള്‍ അനിവാര്യമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെ വ്യക്തമാക്കിയ സാഹചര്യത്തില്‍ അത്തരം സൂചനകള്‍ ബജറ്റിലുണ്ടാകുമെന്നാണ് സൂചന. പാചകവാതക സിലിണ്ടറിന് പ്രതിമാസം 10 രൂപ വര്‍ദ്ധിപ്പിക്കുന്നത് സംബന്ധിച്ച് പ്രഖ്യാപനം ബജറ്റിലുണ്ടായേക്കും. ആദായ നികുതി പരിധി രണ്ട് ലക്ഷത്തില്‍ നിന്ന് അഞ്ച് ലക്ഷമാക്കി ഉയര്‍ത്താനും സാധ്യതയുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























