തടവില്‍ കഴിയുന്ന ഇന്ത്യക്കാരെ രക്ഷിക്കാന്‍ സദ്ദാം അനുകൂലികളുടെ സഹായം ഇന്ത്യ തേടുന്നു

ഇറാഖില്‍ തടവില്‍ കഴിയുന്ന 39 ഇന്ത്യക്കാരെ മോചിപ്പിക്കാനുള്ള ശ്രമങ്ങള്‍ പത്തുനാള്‍ കഴിഞ്ഞിട്ടും എങ്ങുമെത്താത്തതിനെ തുടര്‍ന്നാണ് കേന്ദ്ര സര്‍ക്കാര്‍ പുതിയ വഴി തേടുന്നത്. ഇതിനായി സദ്ദാമിനെ അനുകൂലിക്കുന്ന ചില സായുധ സംഘടനകളോടാണ് ഇന്ത്യ സഹായം അഭ്യര്‍ത്ഥിച്ചത്.
സദ്ദാം ഹുസൈന്‍ മന്ത്രിസഭയിലെ അംഗമായിരുന്ന ഇബ്രാഹീം അല്‍ദൗരിയുമായി നയതന്ത്ര ഉദ്യോഗസ്ഥര്‍ നടത്തിയ ചര്‍ച്ചകള്‍ ഫലം കാണുമെന്നാണ് കേന്ദ്രം പ്രതീക്ഷിക്കുന്നത്. അതേസമയം ഇങ്ങനെയൊരു ചര്‍ച്ച നടന്നതായി ഔദ്യോഗിക സ്ഥിരീകരണമില്ല.
അതേസമയം തടവുകാര്‍ ഉള്‍പ്പെടെ എല്ലാ ഇന്ത്യക്കാരും സുരക്ഷിതരാണെന്ന് ഇറാഖ് സര്‍ക്കാര്‍ സ്ഥിരീകരിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























