ബീഹാറില്‍ ട്രെയിന്‍ പാളം തെറ്റി നാലു മരണം , എട്ടു പേര്‍ക്ക് പരിക്ക് : അട്ടിമറിയെന്ന് സംശയം

ബീഹാറില്‍ ട്രെയിന്‍ പാളം തെറ്റിയുണ്ടായ അപകടത്തില്‍ നാലു പേര്‍ മരിച്ചു. ന്യൂഡല്‍ഹി-ദിബ്രൂഗഡ് രാജധാനി എക്‌സ്‌പ്രസ് ആണ് ബീഹാറില്‍ നിന്ന് 75 കിലോമീറ്റര്‍ അകലെ ചപ്ര.യ്‌ക്ക് സമീപമുള്ള ഗോള്‍ഡന്‍ ഗഞ്ച് സ്റ്റേഷന് സമീപം ബുധനാഴ്‌ച പുലര്‍ച്ചെ രണ്ടിന് പാളം തെറ്റിയത്. അപകടത്തില്‍ എട്ടു പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
ട്രെയിനിന്റെ ഒമ്പതു ബോഗികളാണ് പാളം തെറ്റിയത്. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. സംഭവം മാവോയിസ്റ്റ് അട്ടിമറിയാണോ എന്ന് സംശയിക്കുന്നതായി പോലീസ് അറിയിച്ചു. സംഭവത്തില്‍ മരിച്ചവരുടെ കുടുംബത്തിന് രണ്ടു ലക്ഷം രൂപയും ഗുരുതരമായി പരിക്കേറ്റവര്‍ക്ക് ഒരു ലക്ഷം രൂപയും നിസാര പരിക്കേറ്റവര്‍ക്ക് 20,000 രൂപയും റെയില്‍വേ മന്ത്രി സദാനന്ദ ഗൗഡ പ്രഖ്യാപിച്ചു. അപകടത്തെ കുറിച്ച് റെയില്‍വേ സുരക്ഷാ കമ്മീഷണര്‍ അന്വേഷിക്കുമെന്നും മന്ത്രി പറഞ്ഞു.
https://www.facebook.com/Malayalivartha
























