പുതുക്കിയ റെയില്‍വേ നിരക്ക് നിലവില്‍ വന്നു

പുതുക്കിയ റെയില്‍വേ നിരക്ക് നിലവില്‍ വന്നു. യാത്രാക്കൂലി 14.2 ശതമാനവും ചരക്കുകൂലി 6.4 ശതമാനവുമാണ് വര്‍ദ്ധിപ്പിച്ചിരിക്കുന്നത്.സബര്‍ബന്‍ ട്രെയിനുകളില്‍ എണ്‍പത് കിലോമീറ്റര്‍ വരെയുള്ള സെക്കന്റ് ക്ലാസ് യാത്രയെ നിരക്കു വര്‍ദ്‌ധനവില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. മഹാരാഷ്‌ട്രയില്‍ നിന്നുള്ള എന്‍.ഡി.എ എം.പിമാരുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണിത്.
റിസര്‍വ് ചെയ്യാത്ത യാത്രക്ക് ഈ മാസം 28 മുതലേ പുതിയ നിരക്ക് ഈടാക്കുവെന്നും തീരുമാനിച്ചിട്ടുണ്ട്. സീസണ്‍ നിരക്കില്‍ നൂറ് ശതമാനം വര്‍ദ്ധനയ്‌ക്കിടയാക്കിയിരുന്നു. ഇത് സ്ഥിരം യാത്രക്കാരുടെ ജീവിത ചെലവ് ഉയര്‍ത്തുമെന്ന വിമര്‍ശനം ഉയര്‍ന്നു. തുടര്‍ന്നാണ് സീസണ്‍ ടിക്കറ്റിലെ വര്‍ധനയും മറ്റ് ടിക്കറ്റുകളിലേതു പേലെ 14.2 ശതമാനമാക്കാന്‍ തീരുമാനിച്ചത്.
https://www.facebook.com/Malayalivartha
























