കേന്ദ്രമന്ത്രിമാര്‍ പുതിയ കാറുകള്‍ വാങ്ങരുതെന്ന് പ്രധാനമന്ത്രി

കേന്ദ്രമന്ത്രിമാര്‍ പുതിയ കാറുകള്‍ വാങ്ങരുതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡി കര്‍ശന നിര്‍ദേശം നല്‍കി. ഒരു ലക്ഷം രൂപയില്‍ കൂടുതല്‍ വില വരുന്ന സാധനങ്ങള്‍ കേന്ദ്രമന്ത്രിമാര്‍ക്ക് വാങ്ങണമെങ്കില്‍ പ്രധാനമന്ത്രിയുടെ ഓഫീസിന്റെ അനുമതി ആവശ്യമാണ്. സാമ്പത്തിക കാര്യങ്ങളില്‍ മന്ത്രിമാര്‍ കര്‍ശന അച്ചടക്കം പാലിക്കണമെന്നും മോദി നിര്‍ദേശിച്ചിട്ടുണ്ട്.
ചെലവ് ചുരുക്കുന്നതിന്റെ ഭാഗമായി തന്നെയാണ് കേന്ദ്രമന്ത്രിസഭയില്‍ കൂടുതല്‍ ആളുകളെ ഉള്‍പ്പെടുത്താത്തത്. റെയില്‍ നിരക്ക് കുത്തനെ കൂട്ടിയ കേന്ദ്ര സര്‍ക്കാര്‍ ജനപ്രിയ തീരുമാനങ്ങളെടുക്കുന്നതിന്റെ ഭാഗമായി അനാവശ്യ ചെലവുകള്‍ മന്ത്രിമാര്‍ ഒഴിവാക്കണമെന്ന തീരുമാനം എടുക്കുകയായിരുന്നു. വരുന്ന കേന്ദ്ര ബജറ്റിലും ജനപ്രിയ തീരുമാനങ്ങള്‍ ഉള്‍പ്പെടുത്തുവാനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























