അസമില്‍ കനത്തമഴ; അഞ്ച് ജില്ലകളില്‍ വെള്ളപ്പൊക്കം

കാലവര്‍ഷം ശക്തമായി തുടരുന്ന അസമില്‍ വെള്ളപൊക്കം അഞ്ച് ജില്ലകളെ ബാധിച്ചു. 20,000-ല്‍ അധികം ആളുകളെ വെള്ളപൊക്കം ഇതിനോടകം തന്നെ ബാധിച്ചു കഴിഞ്ഞു. 8000-ല്‍ അധികം ആളുകള്‍ക്ക് വീടുകള്‍ നഷ്‌ടമായി. സോണിത്‌പൂര്‍, ലക്ഷിമ്‌പൂര്‍, ഡറാങ്ങ്, കംമ്പൂര്‍, ഉഡല്‍പുരി എന്നി ജില്ലകളാണ് വെള്ളത്തിനടിയിലായത്. 33 ഗ്രാമങ്ങള്‍ പൂര്‍ണ്ണമായും വെള്ളപൊക്കത്തിന്റെ പിടിയിലാണ്.
മഴയെ തുടര്‍ന്നുണ്ടായ നാശനഷ്‌ടങ്ങളില്‍ ആരും ഇതുവരെയും മരിച്ചതായി റിപ്പോര്‍ട്ടില്ല. 800 ഹെക്‌ടര്‍ പ്രദേശത്തെ കൃഷി വെള്ളം കയറി നശിച്ചിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























