ആന്ധ്രയില്‍ വാതക പൈപ്പ്‌ലൈനില്‍ സ്‌ഫോടനം: 14 മരണം, നിരവധി പേര്‍ക്ക് പരിക്ക്

ആന്ധ്രാപ്രദേശില്‍ ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യ (ഗെയില്‍) യുടെ വാതക പൈപ്പിലുണ്ടായ തീപിടുത്തത്തില്‍ 14 പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. അവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇനിയും മരണസംഖ്യ ഉയരാനിടയുണ്ട്. കിഴക്കന്‍ ഗോദാവരി ജില്ലയിലെ നാഗരം വില്ലേജില്‍ സ്ഥിതി ചെയ്യുന്ന പ്ലാന്റില്‍ പുലര്‍ച്ചെ 5.30 നാണ് തീപിടുത്തമുണ്ടായത്. പൈപ്പ് ലൈനില്‍ സ്‌ഫോടനമുണ്ടായതോടെ തീ ആളി പടര്‍ന്നു.
ഉടനെ തന്നെ എട്ടോളം അഗ്നിശമന സേനായൂണിറ്റുകള്‍ എത്തുകയും രക്ഷാപ്രവര്‍ത്തനം തുടങ്ങുകയും ചെയ്‌തു. മുന്‍കരുതലെന്നവണ്ണം സമീപവാസികളെ മാറ്റിയിട്ടുണ്ട്. വാതക വിതരണവും താല്‍ക്കാലികമായി നിര്‍ത്തി.
ഇന്ത്യയിലെ തന്നെ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഏറ്റവും വലിയ പ്രകൃതിവാതക വിതരണ കമ്പനിയാണ് ഗെയ്‌ല്‍.
https://www.facebook.com/Malayalivartha
























