വില കൂട്ടലിന്റെ ഇടയില്‍ രണ്ടു രൂപയുടെ ആശ്വാസം... പെട്രോളിന്റെ ഇറക്കുമതി തീരുവ കുറക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നു; രണ്ടു രൂപ കുറഞ്ഞേക്കും
28 JUNE 2014 11:15 PM IST
മലയാളി വാര്‍ത്ത.
ബിജെപി സര്‍ക്കാരിന്റെ നിരന്തരമായ വിലവര്‍ധന വാര്‍ത്തകള്‍ക്കിടയില്‍ ആശ്വാസമായി പെട്രോളിന്റെ ഇറക്കുമതി തീരുവ കുറയ്ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നു. ഇതോടെ പെട്രോള്‍ വില ലിറ്ററിന് രണ്ട് രൂപ വരെ കൂറഞ്ഞേക്കുമെന്നാണ് സൂചന. ഇറാഖിലെ ആഭ്യന്തര സംഘര്‍ഷം കാരണം ആഗോള തലത്തില്‍ എണ്ണവില കുതിച്ചുയരുന്ന സാഹചര്യത്തില്‍ വില പിടിച്ചു നിര്‍ത്തുന്നതിനാണ് ഇറക്കുമതി തീരുവ കുറയ്ക്കുന്നത്.
ജൂലൈ പത്തിന് ധനമന്ത്രി അരുണ്‍ ജയറ്റ്‌ലി അവതരിപ്പിക്കുന്ന പൊതുബജറ്റിലാണ് പെട്രോളിന്റെ ഇറക്കുമതി തീരുവ കുറയ്ക്കുന്നത് സംബന്ധിച്ച തീരുമാനമുണ്ടാകുക. എന്നാല്‍ ഡീസലിന്റെ വിലയെ ഇത് ബാധിക്കില്ല.
ആഗോള തലത്തില്‍ എണ്ണ വില കുതിച്ചുയരുമെന്ന ആശങ്കകള്‍ക്കിടെ രാജ്യത്തെ എണ്ണവില പിടിച്ചു നിര്‍ത്തുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ എണ്ണക്കമ്പനികളുടെ യോഗം ഉടന്‍ ചേരാനും കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha