ഇന്ത്യ കുതിക്കുന്നു... അഞ്ച് വിദേശ ഉപഗ്രഹങ്ങളുമായി പിഎസ്‌എല്‍വി 23 വിക്ഷേപിച്ചു

ഫ്രാന്‍സ്, ജര്‍മനി, കാനഡ, സിംഗപ്പൂര്‍ എന്നീ നാലു രാഷ്ട്രങ്ങളുടെ അഞ്ച് ഉപഗ്രഹങ്ങളുമായാണ് 230 ടണ്‍ ഭാരമുള്ള പിഎസ്എല്‍വി കുതിച്ചുയര്‍ന്നത്. വിക്ഷേപണത്തിന് സാക്ഷ്യം വഹിക്കാനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ കെ. രാധാകൃഷ്ണന്‍ പിഎസ്എല്‍വിയുടെ പ്രവര്‍ത്തനം വിശദീകരിച്ചു കൊടുത്തു. വിദേശ രാഷ്ട്രങ്ങളുടെ ഉപഗ്രഹങ്ങളുമായി നേരത്തെയും 35ഓളം പിഎസ്എല്‍വി വിക്ഷേപണങ്ങള്‍ ഐഎസ്ആര്‍ഒ നടത്തിയിട്ടുണ്ട്. ആള്‍ജീരിയ, അര്‍ജന്റീന, ഓസ്ട്രിയ, ബെല്‍ജിയം, കാനഡ, ഡെന്‍മാര്‍ക്ക്, ഫ്രാന്‍സ്, ജെര്‍മനി, ഇന്തോനേഷ്യ, ഇസ്രായേല്‍ ഇറ്റലി, ജപ്പാന്‍, കൊറിയ, ലക്‌സംബര്‍ഗ്, സിംഗപ്പൂര്‍, സ്വിറ്റ്‌സര്‍ലാന്റ്, നെതല്‍ലാന്റ്, തുര്‍ക്കി, ഇംഗ്ലണ്ട് എന്നീ 19 രാഷ്ട്രങ്ങളും തങ്ങളുടെ ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിലെത്തിക്കാന്‍ ഐഎസ്ആര്‍ഒയുടെ സഹായം തേടിയിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുകhttps://www.facebook.com/Malayalivartha
























