പെട്രോളിന് 1 രൂപ 69 പൈസയും ഡീസലിന് 50 പൈസയുംവര്‍ദ്ധിപ്പിച്ചു

പെട്രോളിന്റെയും ഡീസലിന്റെയും വില വര്‍ദ്ധിപ്പിച്ചു. പെട്രോള്‍ വില 1 രൂപ 69 പൈസ വര്‍ദ്ധിപ്പിച്ചപ്പോള്‍ ഡീസല്‍ വിലയില്‍ 50 പൈസയുമാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. നികുതി ഉള്‍പ്പെടെ പെട്രോള്‍ വിലയിലെ വര്‍ദ്ധന രണ്ടു രൂപയിലേറെ വരും. പുതിയ നിരക്ക് ഇന്ന് അര്‍ധരാത്രി മുതല്‍ നിലവില്‍ വരും.
ഇറാഖ് ആഭ്യന്തര യുദ്ധത്തെ തുടര്‍ന്ന് ആഗോള വിപണിയില്‍ ക്രൂഡ് ഓയില്‍ വില ഉയര്‍ന്നതാണ് പെട്രോള്‍ വില പെട്ടെന്ന് വര്‍ദ്ധിപ്പിക്കാന്‍ കാരണം. ഡീസല്‍ വിലയില്‍ പ്രതിമാസം 50 പൈസ വര്‍ദ്ധിപ്പിക്കാനുള്ള കേന്ദ്ര തീരുമാനത്തെ തുടര്‍ന്നാണ് പുതിയ നിരക്ക്. ഇത് ഇനിയുള്ള മാസങ്ങളിലും തുടരും. ഇന്ധന വില വര്‍ദ്ധയെ തുടര്‍ന്ന് അവശ്യ സാധനങ്ങളുടെ വിലയും വര്‍ദ്ധിക്കും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























