തേജ്‌പാലിന് ജാമ്യം

സഹപ്രവര്‍ത്തകയെ ലൈംഗീകമായി പീഡിപ്പിച്ചുവെന്ന കേസില്‍ തെഹല്‍ക്ക മുന്‍ ചീഫ് എഡിറ്റര്‍ തരുണ്‍ തേജ്‌പാലിന് സുപ്രീം കോടതി ജാമ്യം അനുവദിച്ചു. ഗോവയില്‍ വച്ച് സഹപ്രവര്‍ത്തകയായ യുവതിയെ ലൈംഗീകമായി പീഡിപ്പിച്ചുവെന്നതാണ് തേജ്‌പാലിനെതിരെ ഗോവന്‍ പോലീസ് റജിസ്റ്റര്‍ ചെയ്‌തിരിക്കുന്ന കേസ്. ഇതെ തുടര്‍ന്നാണ് തേജ്‌പാലിനെ പോലീസ് അറസ്റ്റ് ചെയ്‌തത്.
തേജ്‌പാലിന്റെ അമ്മ മരിച്ചതിനെ തുടര്‍ന്ന് കോടതി തേജ്‌പാലിന് ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. ജൂണ്‍ 27 വരെ അമ്മയുടെ അന്ത്യകര്‍മ്മങ്ങളും മറ്റും പൂര്‍ത്തിയാക്കുന്നതിന് കോടതി ജാമ്യം നീട്ടി നല്‍കുകയും ചെയ്‌തിരുന്നു. സ്‌ത്രീത്വത്തെ അപമാനിക്കല്‍, മാനഭംഗപ്പെടുത്തല്‍, ലൈംഗീകമായി പീഡിപ്പിക്കല്‍ എന്നിവകുപ്പുകളാണ് പോലീസ് തേജ്‌പാലിനെതിരെ ചുമത്തിയിരിക്കുന്നത്.
https://www.facebook.com/Malayalivartha
























