Widgets Magazine
25
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നാടും നഗരവും ഉത്രാടപ്പാച്ചിലിൽ... ഓണം പൊടിപൊടിക്കാനായി ഉത്രാടദിനത്തിൽ അവസാന തയ്യാറെടുപ്പ്.... ഉത്രാടനാളിൽ ഓണവിപണിയും സജീവം... തിരുവോണ ദിനത്തെ അവിസ്മരണീയമാക്കാനുള്ള അവസാനവട്ട ഓട്ടത്തിൽ മലയാളികൾ


വരും മണിക്കൂറുകളിൽ മഴ; കേരള തീരത്ത് കള്ളക്കടൽ മുന്നറിയിപ്പ്, ജാഗ്രത പാലിക്കാൻ നിർദ്ദേശം...!


ലഹരി ഉപയോഗം വിലക്കിയതിന് പകരം; 12 വയസ്സുകാരനടക്കം ഒരു കുടുംബത്തിലെ 4 പേരെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി...


കരുവാറ്റ കൊലപാതകക്കേസ്: പ്രായപൂർത്തിയാകാത്ത പ്രതികളുടെ നിയമപരിരക്ഷ പോലീസിന് വെല്ലുവിളിയാകുന്നു; തെളിവെടുപ്പ് വൈകും...


സി.പി.ഐ കാണിച്ചത് വഞ്ചനയോ? പിണറായിയുടെ കടുത്ത നിലപാട്! യഥാർത്ഥ കാരണം പുറത്ത്!

അസ്വാഭാവിക മരണം സ്വാഭാവികമാക്കണം... സുനന്ദ പുഷ്‌കറുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്‌ തിരുത്താന്‍ 2 കേന്ദ്ര മന്ത്രിമാരുടെ സമ്മര്‍ദ്ദമുണ്ടായിരുന്നെന്ന്‌ ഡോക്‌ടര്‍

02 JULY 2014 11:42 PM IST
മലയാളി വാര്‍ത്ത.

ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്‌കറുടെ മരണം വീണ്ടും വിവാദത്തിലേക്ക്‌. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്‌ തിരുത്താന്‍ അന്നത്തെ രണ്ട്‌ കേന്ദ്രമന്ത്രിമാര്‍ സമ്മര്‍ദ്ദം ചെലുത്തിയെന്ന്‌ ആള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ മെഡിക്കല്‍ സയന്‍സിലെ ഫോറന്‍സിക്‌ വിഭാഗം മേധാവി ഡോക്‌ടര്‍ സുധീര്‍ ഗുപ്‌തയുടെ വെളിപ്പെടുത്തല്‍. ഇക്കാര്യം കാണിച്ച്‌ സെന്‍ട്രല്‍ അഡ്‌മിനിസ്‌ട്രേറ്റീവ്‌ ട്രൈബ്യൂണലില്‍ സുധീര്‍ ഗുപ്‌ത സത്യവാങ്‌മൂലം നല്‍കി.
ജനുവരി 17ന്‌ ഡല്‍ഹിയിലെ ലീലാ ഹോട്ടലിലെ മുറിയിലാണ്‌ സുനന്ദ പുഷ്‌കറെ മരിച്ച നിലയില്‍ കണ്ടെത്തിയത്‌. പെട്ടെന്നുള്ള അസ്വാഭാവിക മരണം എന്നായിരുന്നു സുനന്ദയുടെ മരണത്തെ കുറിച്ച്‌ ഡോക്‌ടര്‍മാരുടെ നിഗമനം. എന്നാലിത്‌ സ്വാഭാവിക മരണമാക്കാനായിരുന്നു കേന്ദ്രമന്ത്രിമാരുടെ ആവശ്യമെന്നും ഗുപ്‌ത പറയുന്നു.
മുന്‍ മന്ത്രിമാരുടെ കനത്ത സ്വാധീനം ഉണ്ടായിരുന്നതിനാല്‍ തന്റെ റിപ്പോര്‍ട്ടില്‍ സത്യം രേഖപ്പെടുത്തുന്നതിന്‌ കഴിയാതെ വന്നു എന്നും സത്യവാങ്‌മൂലത്തില്‍ പറയുന്നുണ്ട്‌. തന്റെ ഭാഗം സമര്‍ത്ഥിക്കാന്‍ എയിംസിലെ ഡയറക്‌ടറും ശശി തരൂരും തമ്മിലുള്ള ഇ-മെയില്‍ സന്ദേശങ്ങളും തെളിവായി ഹാജരാക്കിയിട്ടുണ്ട്‌. സുനന്ദയുടെ മരണത്തെ സംബന്ധിച്ച തന്റെ കണ്ടെത്തലുകള്‍ മുദ്രവച്ച കവറില്‍ സമര്‍പ്പിക്കാന്‍ അനുവദിക്കണമെന്നും സുധീര്‍ ഗുപ്‌ത അഭ്യര്‍ത്ഥിച്ചിട്ടുണ്ട്‌.
അതേസമയം മോശം സ്വഭാവത്തിന്റെ പേരില്‍ ഗുപ്‌തയ്‌ക്ക്‌ എയിംസ്‌ അധികൃതര്‍ നോട്ടീസ്‌ നല്‍കിയിരുന്നു. ഗുപ്‌തയ്‌ക്ക്‌ പകരം മറ്റൊരാളെ ഫോറന്‍സിക്‌ വിഭാഗത്തിന്റെ മേധാവിയാക്കാന്‍ തീരുമാനിക്കുകയും ചെയ്‌തിരുന്നു. തന്റെ സ്ഥാനം പോകാതിരിക്കാനാണ്‌ ആരോപണവുമായി ഗുപ്‌ത വന്നിട്ടുള്ളതെന്നാണ്‌ എയിംസിന്റെ പ്രതികരണം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എൻ.ഇ.പി പ്രകാരമുള്ള നാലുവർഷ ബിരുദക്കാർക്ക് നേരിട്ട് പിഎച്ച്.ഡി പ്രവേശനം നൽകുന്നതിന് പ്രവേശനപ്പരീക്ഷ നടത്തുമെന്ന് ഡൽഹി സർവകലാശാല  (10 minutes ago)

ഉത്രാടദിനത്തില്‍ ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ ഗുരുവായൂരപ്പന് കാഴ്ചക്കുല സമര്‍പ്പിച്ച് ഭക്തര്‍  (26 minutes ago)

പ്രിയദര്‍ശിനി ബസുകൾക്ക് നേരെ കല്ലേറ്.... ബൈക്കില്‍ എത്തിയ സംഘമാണ് ആക്രമണം നടത്തിയത്, പരാതി നൽകി ജീവനക്കാർ  (36 minutes ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്ന് നേരിയ ഇടിവ്... പവന് 160 രൂപയുടെ കുറവ്  (59 minutes ago)

തിരുവോണ ദിവസമായ നാളെയും ശ്രീനാരായണ ഗുരു ജയന്തി പ്രമാണിച്ച് വെള്ളിയാഴ്ചയും ബെവ്‌കോ, കണ്‍സ്യൂമര്‍ ഫെഡ് മദ്യവില്‍പന കേന്ദ്രങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കില്ല...  (1 hour ago)

തെക്കുപടിഞ്ഞാറൻ ഫ്രാൻസിലെ പൊമാസ് ഗ്രാമത്തിലുണ്ടായ ശക്തമായ ചുഴലിക്കാറ്റിൽ 41 പേർക്ക് പരുക്ക്  (1 hour ago)

കെസിഎൽ മൂന്നാം സീസണിൽ ആദ്യ വിജയവുമായി ട്രിവാൻഡ്രം റോയൽസ്...  (1 hour ago)

കൊല്ലം ചെമ്മാന്‍മുക്ക് റെയിൽവേ ട്രാക്കിൽ വനിതാ ഡോക്ടറെ മരിച്ച നിലയിൽ കണ്ടെത്തി...  (1 hour ago)

അമ്പലപ്പുഴക്കാർക്ക് ഓണസമ്മാനമായി അമ്പലപ്പുഴ - ഗുരുവായൂർ കെ.എസ്.ആർ.ടി.സി ബസ് സർവീസ് പുന:രാരംഭിച്ചു...  (2 hours ago)

അമിതവേഗത്തിലെത്തിയ ടോറസ് ലോറി സ്കൂട്ടറിൽ തട്ടിയതിനെ തുടർന്ന് റോഡിലേക്ക് തെറിച്ച് വീണ ആറ് വയസ്സുകാരന് ദാരുണാന്ത്യം  (2 hours ago)

ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലെ ഇരുണ്ട മേഖലയിൽ ജലശേഖരം തേടി റോബോട്ടിക്‌ ചാന്ദ്രദ‍ൗത്യം (ചാങ് ഇ7) മാറ്റിവച്ചതായി ചൈന  (2 hours ago)

ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്....  (2 hours ago)

ബിസിനസ്സിൽ പുതിയ ആശയങ്ങളും അംഗീകാരവും നേടുന്ന രാശികൾ!  (2 hours ago)

  തെരുവ് നായ്ക്കളെ ദയാവധം ചെയ്യുന്നതിനുള്ള മാർ​ഗനിർദേശം പുറത്തിറക്കി തദ്ദേശ വകുപ്പ്...  (3 hours ago)

ഇന്ന് നബിദിനം.. നാടെങ്ങും ആഘോഷപരിപാടികൾ   (3 hours ago)

Malayali Vartha Recommends