Widgets Magazine
25
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നാടും നഗരവും ഉത്രാടപ്പാച്ചിലിൽ... ഓണം പൊടിപൊടിക്കാനായി ഉത്രാടദിനത്തിൽ അവസാന തയ്യാറെടുപ്പ്.... ഉത്രാടനാളിൽ ഓണവിപണിയും സജീവം... തിരുവോണ ദിനത്തെ അവിസ്മരണീയമാക്കാനുള്ള അവസാനവട്ട ഓട്ടത്തിൽ മലയാളികൾ


വരും മണിക്കൂറുകളിൽ മഴ; കേരള തീരത്ത് കള്ളക്കടൽ മുന്നറിയിപ്പ്, ജാഗ്രത പാലിക്കാൻ നിർദ്ദേശം...!


ലഹരി ഉപയോഗം വിലക്കിയതിന് പകരം; 12 വയസ്സുകാരനടക്കം ഒരു കുടുംബത്തിലെ 4 പേരെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി...


കരുവാറ്റ കൊലപാതകക്കേസ്: പ്രായപൂർത്തിയാകാത്ത പ്രതികളുടെ നിയമപരിരക്ഷ പോലീസിന് വെല്ലുവിളിയാകുന്നു; തെളിവെടുപ്പ് വൈകും...


സി.പി.ഐ കാണിച്ചത് വഞ്ചനയോ? പിണറായിയുടെ കടുത്ത നിലപാട്! യഥാർത്ഥ കാരണം പുറത്ത്!

ശശിതരൂരിനെതിരായ ഡോ സുധീര്‍ ഗുപ്‌തയുടെ ആരോപണം അന്വേഷിക്കാന്‍ കേന്ദ്ര ആരോഗ്യമന്ത്രി ഉത്തരവിട്ടു

02 JULY 2014 02:20 AM IST
മലയാളി വാര്‍ത്ത.

സുനന്ദപുഷ്‌കറിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്‌ തിരുത്താന്‍ ശശിതരൂര്‍ ഇടപെട്ടെന്ന ആരോപണം അന്വേഷിക്കാന്‍ കേന്ദ്ര ആരോഗ്യമന്ത്രി ഡോ.ഹര്‍ഷവര്‍ധന്‍ ഉത്തരവിട്ടു. വിശദമായ അന്വേഷണം നടത്തി റിപ്പോര്‍ട്ട്‌ നല്‌കാന്‍ എയിംസ്‌ ഡയറക്ടറോട്‌ ആവശ്യപ്പെട്ടു. സുനന്ദയുടെ മരണം സ്വാഭാവികമെന്നതിനേക്കാള്‍ ആത്മഹത്യയോ കൊലപാതകമോ ആകാന്‍ സാധ്യതകളേറെയാണെന്ന പോസ്‌റ്റ്‌മോര്‍ട്ടത്തിനു നേതൃത്വം നല്‍കിയ ന്യൂഡല്‍ഹി ഓള്‍ ഇന്ത്യാ മെഡിക്കല്‍ സയന്‍സസിലെ ഡോക്ടര്‍ സുധീര്‍ ഗുപ്‌തയുടെ നിലപാടിന്റെ പശ്ചാത്തലത്തിലാണ്‌ മന്ത്രിയുടെ നിര്‍ദേശം. മരുന്നുകളിലൂടെയോ വിഷം ഉള്ളില്‍ ചെന്നോ ആണു മരണം സംഭവിച്ചിരിക്കുന്നത്‌. എന്നാല്‍, ഇതൊരു സ്വാഭാവിക മരണമെന്ന രീതിയിലുള്ള റിപ്പോര്‍ട്ട്‌ തയാറാക്കുന്നതിനായി തന്റെ മേല്‍ കടുത്ത സമ്മര്‍ദ്ദമുണ്ടായിരുന്നുവെന്നാരോപിച്ച്‌ ഡോ. സുധീര്‍ ഗുപ്‌ത ഇന്നലെ രംഗത്തു വന്നിരുന്നു.
ആരോഗ്യ മന്ത്രാലയത്തിനയച്ച കത്തില്‍ ശശി തരൂരും എയിംസിന്റെ പ്രസിഡന്റായിരുന്ന ഗുലാം നബി ആസാദും തന്നെ സ്വാധീനിക്കുകയും സമ്മര്‍ദ്ദം ചെലുത്തുകയും ചെയ്‌തെന്നുമാണ്‌ ഡോ. സുധീര്‍ പറയുന്നത്‌. അന്നത്തെ കേന്ദ്ര ആരോഗ്യ മന്ത്രിയായിരുന്ന ആസാദും ശശി തരൂരും അധികാര കേന്ദ്രങ്ങളില്‍ നിന്നുള്ളവരായിരുന്നതിനാല്‍ സമ്മര്‍ദ്ദങ്ങളെ അതിജീവിക്കുക എളുപ്പമായിരുന്നില്ല. എന്നാല്‍, സുനന്ദയുടെ പോസ്‌റ്റുമോര്‍ട്ടം സംബന്ധിച്ച ശരിയായ കണ്ടെത്തലുകള്‍ സീലു ചെയ്‌ത കവറില്‍ സമര്‍പ്പിക്കാന്‍ തന്നെ അനുവദിക്കണമെന്നാണു സെന്‍ട്രല്‍ അഡ്‌മിനിസ്‌ട്രേഷന്‍ ട്രൈബ്യൂണലിനു നല്‍കിയ കത്തില്‍ ഡോ. ഗുപ്‌ത ആവശ്യപ്പെട്ടിരിക്കുന്നത്‌.
തന്റെ ആരോപണങ്ങള്‍ അടിസ്ഥാനപരമെന്നു സമര്‍ഥിക്കുന്നതിനായി ശശി തരൂരും ഗുലാം നബി ആസാദും തനിക്കയച്ച ഇ മെയില്‍ സന്ദേശങ്ങള്‍ ഹാജരാക്കാമെന്നും ഡോ. സുധീര്‍ ഗുപ്‌ത സെന്‍ട്രല്‍ അഡ്‌മിനിസ്‌ട്രേഷന്‍ ട്രൈബ്യുണലിനോടു വ്യക്തമാക്കിയിട്ടുണ്ട്‌.
എയിംസിലെ ഫോറന്‍സിക്‌ വിഭാഗം തലവനാണു ഡോ. സുധീര്‍ ഗുപ്‌ത. സുനന്ദയുടെ മരണത്തിലും ഏറെ വിവാദമായ നിഡോ തനിയാമിന്റെ പോസ്‌റ്റ്‌മോര്‍ട്ടത്തിലും താനെടുത്ത ശരിയായ നിലപാടുകള്‍ കാരണം തന്നെ ഒറ്റപ്പെടുത്താനുള്ള ശ്രമങ്ങളാണ്‌ എയിംസ്‌ അധികൃതര്‍ ഉള്‍പ്പെടെയുള്ളവര്‍ നടത്തിവരുന്നതെന്ന ഡോ. ഗുപ്‌ത കേന്ദ്ര ആരോഗ്യ മന്ത്രി ഡോ. ഹര്‍ഷവര്‍ധന്‌ അയച്ച കത്തില്‍ പറയുന്നു. ഇതു സംബന്ധിച്ച്‌ ചീഫ്‌ വിജിലന്‍സ്‌ കമ്മീഷനും ഡോ. ഗുപ്‌ത പരാതി നല്‍കിയിട്ടുണ്ട്‌.
പാക്കിസ്ഥാന്‍ പത്രപ്രവര്‍ത്തക മെഹര്‍ തരാറുമായുള്ള ശശി തരൂരിന്റെ ബന്ധത്തെച്ചൊല്ലിയുണ്ടായ ട്വിറ്റര്‍ വിവാദങ്ങള്‍ക്കിടയിലാണ്‌ സുനന്ദ പുഷ്‌കര്‍ കഴിഞ്ഞ ജനുവരി 17നു ഡല്‍ഹിയിലെ ലീല ഹോട്ടലില്‍ മരിച്ച നിലയില്‍ കാണപ്പെടുന്നത്‌.
മരണത്തില്‍ ദുരൂഹതയൊന്നുമില്ലെന്നായിരുന്നു കേസന്വേഷിച്ച ഡല്‍ഹി പോലീസിന്റെയും നിലപാട്‌. എന്നാല്‍ സുനന്ദയുടെ മരണം മറ്റ്‌ കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കണം എന്ന ആവശ്യമുയര്‍ത്തി ബിജെപി ഉള്‍പ്പെടെയുള്ള രാഷ്ട്രീയ കക്ഷികള്‍ നേരത്തേ തന്നെ മുറവിളി ഉയര്‍ത്തിയിരുന്നു.

അതേസമയം മോശം സ്വഭാവത്തിന്റെ പേരില്‍ ഗുപ്‌തയ്‌ക്ക്‌ എയിംസ്‌ അധികൃതര്‍ നോട്ടീസ്‌ നല്‍കിയിരുന്നു. ഗുപ്‌തയ്‌ക്ക്‌ പകരം മറ്റൊരാളെ ഫോറന്‍സിക്‌ വിഭാഗത്തിന്റെ മേധാവിയാക്കാന്‍ തീരുമാനിക്കുകയും ചെയ്‌തിരുന്നു. തന്റെ സ്ഥാനം പോകാതിരിക്കാനാണ്‌ ആരോപണവുമായി ഗുപ്‌ത വന്നിട്ടുള്ളതെന്നാണ്‌ എയിംസിന്റെ പ്രതികരണം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എൻ.ഇ.പി പ്രകാരമുള്ള നാലുവർഷ ബിരുദക്കാർക്ക് നേരിട്ട് പിഎച്ച്.ഡി പ്രവേശനം നൽകുന്നതിന് പ്രവേശനപ്പരീക്ഷ നടത്തുമെന്ന് ഡൽഹി സർവകലാശാല  (4 minutes ago)

ഉത്രാടദിനത്തില്‍ ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ ഗുരുവായൂരപ്പന് കാഴ്ചക്കുല സമര്‍പ്പിച്ച് ഭക്തര്‍  (20 minutes ago)

പ്രിയദര്‍ശിനി ബസുകൾക്ക് നേരെ കല്ലേറ്.... ബൈക്കില്‍ എത്തിയ സംഘമാണ് ആക്രമണം നടത്തിയത്, പരാതി നൽകി ജീവനക്കാർ  (30 minutes ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്ന് നേരിയ ഇടിവ്... പവന് 160 രൂപയുടെ കുറവ്  (53 minutes ago)

തിരുവോണ ദിവസമായ നാളെയും ശ്രീനാരായണ ഗുരു ജയന്തി പ്രമാണിച്ച് വെള്ളിയാഴ്ചയും ബെവ്‌കോ, കണ്‍സ്യൂമര്‍ ഫെഡ് മദ്യവില്‍പന കേന്ദ്രങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കില്ല...  (1 hour ago)

തെക്കുപടിഞ്ഞാറൻ ഫ്രാൻസിലെ പൊമാസ് ഗ്രാമത്തിലുണ്ടായ ശക്തമായ ചുഴലിക്കാറ്റിൽ 41 പേർക്ക് പരുക്ക്  (1 hour ago)

കെസിഎൽ മൂന്നാം സീസണിൽ ആദ്യ വിജയവുമായി ട്രിവാൻഡ്രം റോയൽസ്...  (1 hour ago)

കൊല്ലം ചെമ്മാന്‍മുക്ക് റെയിൽവേ ട്രാക്കിൽ വനിതാ ഡോക്ടറെ മരിച്ച നിലയിൽ കണ്ടെത്തി...  (1 hour ago)

അമ്പലപ്പുഴക്കാർക്ക് ഓണസമ്മാനമായി അമ്പലപ്പുഴ - ഗുരുവായൂർ കെ.എസ്.ആർ.ടി.സി ബസ് സർവീസ് പുന:രാരംഭിച്ചു...  (2 hours ago)

അമിതവേഗത്തിലെത്തിയ ടോറസ് ലോറി സ്കൂട്ടറിൽ തട്ടിയതിനെ തുടർന്ന് റോഡിലേക്ക് തെറിച്ച് വീണ ആറ് വയസ്സുകാരന് ദാരുണാന്ത്യം  (2 hours ago)

ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലെ ഇരുണ്ട മേഖലയിൽ ജലശേഖരം തേടി റോബോട്ടിക്‌ ചാന്ദ്രദ‍ൗത്യം (ചാങ് ഇ7) മാറ്റിവച്ചതായി ചൈന  (2 hours ago)

ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്....  (2 hours ago)

ബിസിനസ്സിൽ പുതിയ ആശയങ്ങളും അംഗീകാരവും നേടുന്ന രാശികൾ!  (2 hours ago)

  തെരുവ് നായ്ക്കളെ ദയാവധം ചെയ്യുന്നതിനുള്ള മാർ​ഗനിർദേശം പുറത്തിറക്കി തദ്ദേശ വകുപ്പ്...  (2 hours ago)

ഇന്ന് നബിദിനം.. നാടെങ്ങും ആഘോഷപരിപാടികൾ   (3 hours ago)

Malayali Vartha Recommends