ബിജെപിയെ അമേരിക്ക നിരീക്ഷിച്ച സംഭവത്തില്‍ കേന്ദ്ര സര്‍ക്കാര്‍ അതൃപ്തി അറിയിച്ചു

ലോകത്തെ അഞ്ച് രാഷ്ട്രീയപാര്‍ട്ടികള്‍ക്കൊപ്പം അമേരിക്കന്‍ ദേശീയ സുരക്ഷാ ഏജന്‍സി (എന്‍ എസ് എ) ബിജെപിയെ നിരീക്ഷിച്ച സംഭവത്തില്‍ കേന്ദ്ര സര്‍ക്കാര്‍ അതൃപ്തി അറിയിച്ചു. ഇന്ത്യയിലെ അമേരിക്കന്‍ സ്ഥാനപതിയെ വിളിച്ചുവരുത്തിയാണ് പ്രതിഷേധം അറിയിച്ചത്. ബി ജെ പി അടക്കമുള്ള ലോകത്തെ ആറ് സംഘടനകളെ എന്‍ എസ് എ നിരീക്ഷിക്കുന്നുവെന്ന് എഡ്വേര്‍ഡ് സ്‌നോഡനാണ് പുറത്തുവിട്ടത്.
ഇത്തരം നടപടികള്‍ അംഗീകരിക്കാനാവില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. മേലില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കരുതെന്ന താക്കീതും നല്‍കിയിട്ടുണ്ട്. ഈജിപ്തിലെ മുസ്‌ളിം ബ്രദര്‍ഹുഡ്, പാകിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടി, ലെബനനിലെ അമല്‍ പാര്‍ട്ടി, വെനിസ്വേലയിലെ ബൊളിവേറിയന്‍ കോണ്ടിനെന്റല്‍ കോ ഓര്‍ഡിനേറ്റര്‍, ഈജിപ്ഷ്യന്‍ നാഷണല്‍ സാല്‍വേഷന്‍ ഫ്രണ്ട് എന്നീ പാര്‍ട്ടികളെയാണ് ബിജെപിക്ക് പുറമെ അമേരിക്കയുടെ രഹസ്യ പട്ടികയിലുളളത്.
https://www.facebook.com/Malayalivartha
























