മോദിയുടെ ആദ്യ ജമ്മുകശ്മീര്‍ സന്ദര്‍ശനം ഇന്ന്

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആദ്യ ജമ്മുകശ്മീര്‍ സന്ദര്‍ശനം ഇന്ന്. സന്ദര്‍ശനത്തിന്റെ ഭാഗമായി കനത്ത സുരക്ഷാവലയത്തിലാണ് സംസ്ഥാനം. രാവിലെ ജമ്മുവില്‍ എത്തുന്ന പ്രധാനമന്ത്രി ഉദ്ദംപൂരിലെ കത്ര റെയില്‍വെ സ്റ്റേഷന്‍ ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് അതിര്‍ത്തിയിലെ സ്ഥിതിഗതികള്‍ വിലയിരുത്താനായി പ്രധാനമന്ത്രി സൈനിക ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തും. ഉച്ചയ്ക്ക് ശേഷം ശ്രീനഗറില്‍ നടക്കുന്ന സൈനിക സമ്മേളനത്തിലും മോദി പങ്കെടുക്കും. അതിര്‍ത്തി ഗ്രാമമായ ഉരിയിലെ വൈദ്യുതപദ്ധതി ഉദ്ഘാടനം ചെയ്ത ശേഷം വൈകീട്ടോടെ പ്രധാനമന്ത്രി ന്യൂഡല്‍ഹിയിലേക്ക് മടങ്ങും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























