മലയാളി വാര്‍ത്ത.
റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യയുടെ നിര്‍ദ്ദേശാനുസരണം ചെക്കു ഫോറങ്ങളുടെ ഏകീകരണത്തിനും സുരക്ഷ മെച്ചപ്പെടുത്തുന്നതിനുമായി ചെക്കുകള്‍ സി.റ്റി.എസ്.2010 സ്റ്റാന്‍ഡേഡിലേക്ക് മാറ്റുകയാണ്. പല ബാങ്കുകളും ചെക്കു മാറ്റുന്നതിനുള്ള നോട്ടീസും പുറത്തിറക്കി കഴിഞ്ഞു. സി.റ്റി.എസ്. അല്ലാത്ത ചെക്കുകള്‍ ഡിസംബര്‍ 31നു ശേഷം വിതരണത്തില്‍ ഇല്ലാതാകുമെന്ന് ഭാരതീയ സ്റ്റേറ്റ് ബാങ്ക് അറിയിച്ചു കഴിഞ്ഞു. പഴയ ചെക്കുകള്‍ ക്ലിയറിംഗ് സിസ്റ്റത്തില്‍ സ്വീകാര്യമല്ലാത്തതാണ് കാരണം. ഭാരതീയ സ്റ്റേറ്റ് ബാങ്കിന്റെ ഉപഭോക്താക്കള്‍ അവരുടെ പഴയ ചെക്ക് ലീഫുകളും ചെക്കുകള്‍ ലഭിക്കുന്നതിനുള്ള അപേക്ഷയും അതത് ബാങ്കില്‍ നല്‍കിയാല്‍ മതിയാവും.
നിലവിലെ ചെക്കു സമ്പ്രദായം ബാങ്കുകള്‍ തമ്മിലുള്ള ആശയക്കുഴപ്പത്തിനും കാരണമായിട്ടുണ്ട്. പല ചെക്കു ഫോറമായതു കൊണ്ട് ബാങ്കുകളോടൊപ്പം ഉപഭോക്താക്കളും ഏറെ ബുദ്ധിമുട്ടുന്നുണ്ട്. ഇതൊക്കെ കണക്കിലെടുത്താണ് റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യ ചെക്കുകള്‍ സി.റ്റി.എസ്. സ്റ്റാന്‍ഡേഡിലേക്ക് മാറ്റുന്നത്.