ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെയില്‍വേ പാലം ഇന്ത്യയില്‍ വരുന്നു

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെയില്‍വേ പാലം ഇന്ത്യയില്‍ വരുന്നു. കശ്മീരിലെ പര്‍വ്വത മേഖലകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന രീതിയില്‍ ബറാമുള്ള മുതല്‍ ജമ്മുവരെ നീളുന്ന ഈ പാലത്തിന്റെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. 2016ഓടെ പണി പൂര്‍ത്തിയാകുമെന്ന് പ്രതീക്ഷിക്കുന്ന ഈ പാലത്തിന് പാരീസിലെ ഈഫല്‍ ടവറിനേക്കാള്‍ 35 മീറ്റര്‍ ഉയരം ഉണ്ടാകും. കമാന ആകൃതിയില്‍ സ്റ്റീല്‍ ഉപയോഗിച്ച് ചിനാബ് നദിക്ക് കുറുകെ നിര്‍മിക്കുന്ന ഈ പാലത്തിന് ആകെ 359 മീറ്റര്‍ ഉയരമാണ് പ്രതീക്ഷിക്കുന്നത്.
ഇതോടെ ചൈനയിലെ ഗുയ്‌സോ പ്രവിശ്യയിലുള്ള ബെയ്പാനിഞ്ചാങ് നദിക്കു കുറുകെ 275 മീറ്റര്‍ ഉയരത്തിലുള്ള പാലത്തിന്റെ റെക്കോര്‍ഡ് ഇത് മറികടക്കും. 2016 ഡിസംബറോടെ പണിപൂര്‍ത്തിയാകുമെന്ന് പ്രതീക്ഷിക്കുന്ന ഈ പാലത്തെ ഒരത്ഭുതമായാണ് ഇന്ത്യന്‍ റെയില്‍വേയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ വിശേഷിപ്പിക്കുന്നത്. 552 കോടിയോളം രൂപ മുടക്കിയുള്ള ഇതിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് കൊങ്കണ്‍ റെയില്‍വേ കോര്‍പ്പറേഷനാണ് പണം നല്‍കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha