ഗുജറാത്ത് ഗവര്‍ണറായി ഒ.പി. കൊഹ്‌ലി ചുമതലയേറ്റു

മുന്‍ രാജ്യസഭാംഗവും മുതിര്‍ന്ന ബിജെപി നേതാവുമായ ഒ.പി.കൊഹ്‌ലി ഗുജറാത്തിന്റെ ഇരുപത്തിനാലാമത് ഗവര്‍ണറായി ബുധനാഴ്‌ച ചുമതലയേറ്റു. രാജ്‌ഭവനില്‍ നടന്ന ചടങ്ങില്‍ ഗുജറാത്ത് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഭാസ്‌കര്‍ ഭട്ടാചാര്യ അദ്ദേഹത്തിന് സത്യവാചകം ചൊല്ലിക്കൊടുത്തു.
മഹാത്മജിയുടെയും സര്‍ദ്ദാര്‍ പട്ടേലിന്റേയും നാട്ടിലേക്കെത്തിയതില്‍ താന്‍ അതീവ സന്തുഷ്‌ടനാണെന്നും ഗുജറാത്തിലെത്തിയത് തനിക്ക് വീട്ടിലെത്തിയതുപോലെയാണെന്നും ചുമതലയേറ്റശേഷം കൊഹ്ലി മാധ്യമങ്ങളോട് പറഞ്ഞു.
ലോകായുക്ത നിയമന കാര്യത്തിലും പല നിയമനിര്‍മ്മാണ വിഷയങ്ങളിലും മുന്‍ നരേന്ദ്ര മോദി സര്‍ക്കാരുമായി ഇടഞ്ഞിരുന്ന ഗുജറാത്ത് ഗവര്‍ണര്‍ കമലാ ബെനിവാളിനെ ജൂലൈ 6 ന് കേന്ദ്ര സര്‍ക്കാര്‍ മിസോറാമിലേക്ക് മാറ്റി നിയമിച്ചിരുന്നു. കാലാവധി പൂര്‍ത്തിയാവാന്‍ നാലുമാസമുള്ളപ്പോഴാണ് ബെലിവാളിന് സ്ഥാന ചലനമുണ്ടായത്.
ഗുജറാത്ത് അടക്കം അഞ്ച് സംസ്ഥാനങ്ങളിലേക്ക് ഗവര്‍ണര്‍മാരെ ശുപാര്‍ശ ചെയ്‌തു കൊണ്ടുള്ള പട്ടിക കഴിഞ്ഞ ദിവസമാണ് കേന്ദ്രം രാഷ്‌ട്രപതിക്ക് സമര്‍പ്പിച്ചത്.
https://www.facebook.com/Malayalivartha