സര്‍ക്കാര്‍ ആവശ്യങ്ങള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകള്‍ ഇനി സ്വയം സാക്ഷ്യപ്പെടുത്താം

സര്‍ക്കാര്‍ ആവശ്യങ്ങള്‍ക്കായി സര്‍ട്ടിഫിക്കറ്റുകള്‍ ഇനി സ്വന്തം നിലയ്‌ക്ക് അറ്റസ്റ്റ് ചെയ്‌താല്‍ മതിയെന്ന് കേന്ദ്ര സര്‍ക്കാര്‍. ഗസറ്റഡ് ഉദ്യോഗസ്ഥരോ നോട്ടറിയോ സാക്ഷ്യപ്പെടുത്തണമെന്ന നിലവിലെ വ്യവസ്ഥയിലാണ് കേന്ദ്ര സര്‍ക്കാര്‍ മാറ്റം വരുത്തുന്നത്. നിരവധി ഉദ്യോഗാര്‍ത്ഥികള്‍ക്ക് സഹായകമാകുന്ന ഈ തീരുമാനം നടപ്പിലാക്കാന്‍ സംസ്ഥാനങ്ങള്‍ നടപടി സ്വീകരിക്കണമെന്നും കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി.
സമയവും പണവും നഷ്‌ടപ്പെടാതെ തന്നെ സര്‍ക്കാര്‍ ആവശ്യങ്ങള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകള്‍ പൗരന്മാര്‍ക്ക് ലഭ്യമാക്കുക, ഭരണപരമായ കാര്യങ്ങള്‍ ലളിതമാക്കുക, ജനങ്ങളുടെ ബുദ്ധിമുട്ടുകള്‍ കുറയ്‌ക്കുക എന്നിവ ലക്ഷ്യമിട്ടാണ് ജനപ്രീയമായ ഇത്തരമൊരു നടപടിക്ക് സര്‍ക്കാര്‍ മുതിരുന്നത്.
ഗ്രാമങ്ങളിലും മറ്റും ഉദ്യോഗസ്ഥരുടെ സൗകര്യത്തിനുവേണ്ടി മണിക്കൂറുകളോളം ജനങ്ങള്‍ കാത്തു നില്‍ക്കേണ്ടിവരുന്ന അവസ്ഥയ്‌ക്കു ഇതോടെ മോചനമുണ്ടാകും. നോട്ടറിയില്‍ നിന്നും മറ്റും സര്‍ട്ടിഫിക്കറ്റുകള്‍ അറ്റസ്റ്റ് ചെയ്‌ത് കിട്ടണമെങ്കില്‍ 100 മുതല്‍ 500 രൂപ വരെ അപേക്ഷകര്‍ നല്‍കേണ്ടതായി വരുന്ന സാഹചര്യവും ഉണ്ട്.
മതിയായ രേഖകള്‍ സമയത്ത് ഹാജരാകാത്തതിനാല്‍ പലര്‍ക്കും സമയത്തിന് ഡോക്യുമെന്റുകള്‍ അറ്റസ്റ്റ് ചെയ്‌തു കൊടുക്കാന്‍ പല ഉദ്യോഗസ്ഥരും തയ്യാറാകുന്നില്ല എന്നതും ഉദ്യോഗാര്‍ത്ഥികളെ ബുദ്ധിമുട്ടിച്ചിരുന്നു.
https://www.facebook.com/Malayalivartha