Widgets Magazine
14
Feb / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തീരുമാനമെടുത്തത് മാതാപിതാക്കള്‍... സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവ ദാതാവായി ആലിൻ ഷെറിൻ എബ്രഹാം,10 മാസം പ്രായമുള്ള കുഞ്ഞ് 5 പേർക്ക് പുതുജീവനേകും


എന്നെന്നും ഓർമ്മയിൽ... സംസ്ഥാനത്തെ പ്രായംകുറഞ്ഞ അവയവ ദാതാവെന്ന ചരിത്രം സൃഷ്ടിച്ച് കുഞ്ഞ് ആലിൻ ഷെറിൻ നാടിന്റെ നൊമ്പരമായി


തദ്ദേശ തെരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് പിന്നാലെ അടുത്ത പണി; അയ്യപ്പ സംഗമത്തിലെ 'ഉഡായിപ്പ്' തിരിമറികൾ കോടതിയിലേക്ക്...


മലപ്പുറത്ത് 20.55 കോടിയുടെ പദ്ധതികള്‍: ഫെബ്രുവരി 14ന് മന്ത്രി വീണാ ജോര്‍ജ് നാടിന് സമര്‍പ്പിക്കും: നിലമ്പൂരില്‍ 19 കോടിയുടെ സ്ത്രീകളുടെയും കുട്ടികളുടേയും ബ്ലോക്ക്; സംസ്ഥാനത്തെ 4 ഫുഡ് സ്ട്രീറ്റുകളില്‍ ഒന്ന് മലപ്പുറത്ത്


സി.ജെ. റോയിയുടെ മരണം: അന്വേഷണം സുഹൃത്തുക്കളിലേക്കും യൂട്യൂബർമാരിലേക്കും; മൊഴിയെടുത്ത് SIT

സിപിഐഎം ജനറല്‍ സെക്രട്ടറിക്ക്‌ മൂന്ന്‌ ടേം മാത്രം; ഇനി പ്രകാശ് കാരാട്ട് ഉണ്ടാകില്ലെന്ന്‌ സീതാറാം യെച്ചൂരി

19 JULY 2014 03:37 PM IST
മലയാളി വാര്‍ത്ത.

അടുത്ത പാര്‍ട്ടി കോണ്‍ഗ്രസിന് ശേഷം സിപിഐഎം ജനറല്‍ സെക്രട്ടറി സ്ഥാനത്ത് പ്രകാശ് കാരാട്ട് ഉണ്ടാകില്ല. ഒരാള്‍ക്ക് മൂന്ന് തവണയിലധികം ജനറല്‍ സെക്രട്ടറി സ്ഥാനത്ത് തുടരാനാകില്ലെന്ന വ്യവസ്ഥയില്‍ മാറ്റമില്ലെന്ന് പോളിറ്റ് ബ്യൂറോ അംഗം സീതാറാം യെച്ചൂരി വ്യക്തമാക്കി. നേരത്തെ സിപിഐഎം പാര്‍ട്ടി കോണ്‍ഗ്രസ് ഈ വ്യവസ്ഥക്ക് അംഗീകാരം നല്‍കിയിരുന്നു. കാരാട്ട് ഒഴിയുന്നതോടെ പുതിയ ജനറല്‍ സെക്രട്ടറി ആരാകുമെന്ന ചര്‍ച്ച സിപിഐഎമ്മില്‍ സജീവമാണ്. ദേശീയ രാഷ്ട്രീയത്തിലെ പ്രാധാന്യം കണക്കിലെടുത്താല്‍ സിതാറാം യെച്ചൂരിക്കാണ് ജനറല്‍ സെക്രട്ടറി സ്ഥാനത്തിന് സാദ്ധ്യത. എന്നാല്‍ പാര്‍ട്ടി കോണ്‍ഗ്രസ് പ്രതിനിധികള്‍ ഏറെയുളള കേരള ഘടകത്തിന് യെച്ചൂരിയോട് താല്‍പര്യമില്ല.

സംസ്ഥാനത്തെ സംഘടനാ വിഷയങ്ങളില്‍ വിഎസ് അച്യുതാനന്ദനെ സംരക്ഷിക്കുന്ന നിലപാടാണ് യച്ചൂരിയുടേതെന്ന ആരോപണമാണ് പിണറായി പക്ഷത്തിന് ഉളളത്. മറ്റൊരു മുതിര്‍ന്ന പിബി അംഗം എസ് രാമചന്ദ്രന്‍ പിളളയാണെങ്കിലും ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് അടുത്തിടെയൊന്നും പരിഗണിക്കാന്‍ സാദ്ധ്യതയില്ല. ബംഗാള്‍ ഘടകം യച്ചൂരി സെക്രട്ടറി ആകണമെന്ന നിലപാടുകാരാണ്. പ്രകാശ് കാരാട്ട് ജനറല്‍ സെക്രട്ടറി ആയപ്പോഴാണ് സിപിഎമ്മിന് 2004ലെ തെരഞ്ഞെടുപ്പില്‍ ചരിത്രത്തിലെ ഉയര്‍ന്ന സീറ്റ് ലഭിച്ചത്. കാരാട്ടിന്റെ കാലത്ത് തന്നെ 2014ല്‍ സിപിഎമ്മിന് ചരിത്രത്തിലെ കുറഞ്ഞ അംഗബലത്തിലേക്ക് ഒതുങ്ങേണ്ടിയും വന്നു.

ബംഗാളില്‍ മൂന്നര പതിറ്റാണ്ട് കാലത്തെ സിപിഐഎം ഭരണത്തിന് കൊടിയിറങ്ങിയതും കാരാട്ടിന്റെ കാലത്ത് തന്നെ. പുതിയ ജനറല്‍ സെക്രട്ടറിയെ തെരഞ്ഞെടുക്കുന്നത് അടക്കം സിപിഐഎമ്മിന്റെ സംഘടനാ കാര്യങ്ങളും നയപരിപാടികളും പരിഗണിക്കേണ്ട പാര്‍ട്ടി കോണ്‍ഗ്രസിന്റെ വേദിയും സമയവും ഡല്‍ഹിയില്‍ തുടരുന്ന പോളിറ്റ് ബ്യൂറോ യോഗം നിശ്ചയിക്കും. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് നേരിട്ട തിരിച്ചടി മറികടക്കാനുളള രൂപരേഖ യോഗം തയ്യാറാക്കും. ജനകീയ സമരങ്ങള്‍ ശക്തിപ്പെടുത്തുക, വര്‍ഗ സമരം ഉയര്‍ത്തികൊണ്ട് വരുക തുടങ്ങിയ കാര്യങ്ങളും യോഗം ചര്‍ച്ച ചെയ്യും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പഴയ തട്ടകത്തിലേക്ക് പോരിന്... വട്ടിയൂർകാവ് സീറ്റിലെ മത്സരം ഉറപ്പിച്ച് കെ മുരളിധരൻ...  (8 minutes ago)

കന്യാകുമാരി തീരത്ത് കള്ളക്കടൽ ജാ​ഗ്രതാ നിർദ്ദേശം....  (27 minutes ago)

14 രൂപയ്ക്ക് പഞ്ചസാര ... വ്യത്യസ്തമായ ഓഫറുമായി സപ്ലൈകോ  (58 minutes ago)

ശബരിമല തീർഥാടകർ സഞ്ചരിച്ച മിനി ബസ്സിൽ ചരക്കുലോറിയിടിച്ച് അഞ്ച് അയ്യപ്പഭക്തർക്ക് പരുക്ക്  (1 hour ago)

പുതിയ ഓഫീസായ സേവാതീർത്ഥിൽ നരേന്ദ്രമോദിയുടെ തുടക്കം...  (1 hour ago)

തീരുമാനമെടുത്തത് മാതാപിതാക്കള്‍... സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവ ദാതാവായി ആലിൻ ഷെറിൻ എബ്രഹാം,10 മാസം പ്രായമുള്ള കുഞ്ഞ് 5 പേർക്ക് പുതുജീവനേകും  (1 hour ago)

പുൽവാമ ഭീകരാക്രമണത്തിന്റെ ഏഴാം വാർഷികം.. ഇന്ത്യക്ക് നഷ്ടമായത് 40 ധീര സൈനികരെ...  (2 hours ago)

മോഹൻ ബഗാനെതിരെ കേരള ബ്ലാസ്റ്റേഴ്സ് കൊൽക്കത്തയിൽ കളിക്കാനിറങ്ങും  (2 hours ago)

നീറ്റ് മേയ് മൂന്നിന്  (2 hours ago)

ലോകത്ത് ഏറ്റവും കൂടുതൽ സ്ത്രീകൾ ഒത്തുചേരുന്ന ഉത്സവം എന്ന നിലയിൽ ഗിന്നസ് ബുക്കിൽ ഇടം നേടിയ ആറ്റുകാൽ പൊങ്കാല മാർച്ച് 3ന് ...  (3 hours ago)

തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌ക്കരണത്തിന്റെ ഭാഗമായ ഹിയറിങ് പൂര്‍ത്തിയായി...  (3 hours ago)

പകൽ താപനില ക്രമാതീതമായി ഉയർന്ന സാഹചര്യത്തിൽ വെയിലത്ത് ജോലി ചെയ്യുന്ന ...  (3 hours ago)

കലാലയം രാധ അന്തരിച്ചു...  (3 hours ago)

നാടിന്റെ നൊമ്പരമായി .... സംസ്ഥാനത്തെ പ്രായംകുറഞ്ഞ അവയവ ദാതാവെന്ന ചരിത്രം സൃഷ്ടിച്ച് കുഞ്ഞ് ആലിൻ ഷെറിൻ നാടിന്റെ നൊമ്പരമായി  (4 hours ago)

സംസ്ഥാനത്ത് തൊഴിലാളികളുടെ ജോലി സമയം പുനഃക്രമീകരിച്ചു; ഉച്ചയ്ക്ക് 12.00 മണി മുതല്‍ ഉച്ചതിരിഞ്ഞ് 3.00 മണി വരെ വിശ്രമവേളയായിരിക്കും  (8 hours ago)

Malayali Vartha Recommends