തെലങ്കാനയില്‍ സ്‌കൂള്‍ബസ്സില്‍ ട്രെയിനിടിച്ച് 20 കുട്ടികള്‍ മരിച്ചു

തെലങ്കാനയില്‍ സ്‌കൂള്‍ ബസില്‍ ട്രെയിനിടിച്ച് 20 കുട്ടികള്‍ മരിച്ചു. സ്‌കൂള്‍ബസ്സിലെ ഡ്രൈവറും മരിച്ചിട്ടുണ്ട്. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കും. നിരവധി കുട്ടികള്‍ക്ക് Kpcp-Xcമായി പരിക്കേറ്റിട്ടുണ്ട്. ഇന്ന് രാവിലെയാണ് അപകടം Dm-bXv. ആളില്ലാ ലെവല്‍ക്രോസില്‍ പാളം മുറിച്ചുകടക്കുന്നതിനിടെയാണ് സ്‌കൂള്‍ബസ്സ് അപകടത്തില്‍പെട്ടത്.
ബസ്സില്‍ നാല്‍പതോളം വിദ്യാര്‍ത്ഥികളുണ്ടായിരുന്നു. മേദക് ജില്ലയിലെ കക്കാടിയ ടെക്‌നോ സ്‌കൂളിലെ വിദ്യാര്‍ത്ഥികളാണ് മരിച്ചത്.
മസായിപേട്ടിലെ ആളില്ലാ ലെവല്‍ക്രോസ് മുറിച്ചുകടക്കുന്നതിനിടെ പാഞ്ഞെത്തിയ നന്ദേഡ്-സെക്കന്തരാബാദ് ട്രെയിന്‍ സ്‌കൂള്‍ബസ്സിനെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ മുഖ്യമന്ത്രി ചന്ദ്രശേഖര റാവു ഉത്തരവിട്ടു.
https://www.facebook.com/Malayalivartha