Widgets Magazine
14
Feb / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തീരുമാനമെടുത്തത് മാതാപിതാക്കള്‍... സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവ ദാതാവായി ആലിൻ ഷെറിൻ എബ്രഹാം,10 മാസം പ്രായമുള്ള കുഞ്ഞ് 5 പേർക്ക് പുതുജീവനേകും


എന്നെന്നും ഓർമ്മയിൽ... സംസ്ഥാനത്തെ പ്രായംകുറഞ്ഞ അവയവ ദാതാവെന്ന ചരിത്രം സൃഷ്ടിച്ച് കുഞ്ഞ് ആലിൻ ഷെറിൻ നാടിന്റെ നൊമ്പരമായി


തദ്ദേശ തെരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് പിന്നാലെ അടുത്ത പണി; അയ്യപ്പ സംഗമത്തിലെ 'ഉഡായിപ്പ്' തിരിമറികൾ കോടതിയിലേക്ക്...


മലപ്പുറത്ത് 20.55 കോടിയുടെ പദ്ധതികള്‍: ഫെബ്രുവരി 14ന് മന്ത്രി വീണാ ജോര്‍ജ് നാടിന് സമര്‍പ്പിക്കും: നിലമ്പൂരില്‍ 19 കോടിയുടെ സ്ത്രീകളുടെയും കുട്ടികളുടേയും ബ്ലോക്ക്; സംസ്ഥാനത്തെ 4 ഫുഡ് സ്ട്രീറ്റുകളില്‍ ഒന്ന് മലപ്പുറത്ത്


സി.ജെ. റോയിയുടെ മരണം: അന്വേഷണം സുഹൃത്തുക്കളിലേക്കും യൂട്യൂബർമാരിലേക്കും; മൊഴിയെടുത്ത് SIT

കുട്ടികളെ തല്ലിയാല്‍ അഞ്ചു വര്‍ഷം ജയില്‍ശിക്ഷ അനുഭവിക്കേണ്ടിവരും

04 AUGUST 2014 10:30 AM IST
മലയാളി വാര്‍ത്ത.

കുട്ടികളെ തല്ലിയാല്‍ ഇനി വിവരമറിയും. കേന്ദ്ര സര്‍ക്കാര്‍ തയ്യാറാക്കിയിരിക്കുന്ന പുതിയ ബാലനീതി ശിശുസംരക്ഷണ ബില്ലിലാണ്‌ പുതിയ തീരുമാനം. തല്ലുന്നത് മാത്രമല്ല വാക്കാല്‍ അധിക്ഷേപിച്ചാലും അഞ്ച് വര്‍ഷം വരെ ജയില്‍വാസം കിട്ടാം. കുട്ടികളെ തല്ലിയാല്‍ മാതാപിതാക്കള്‍ക്കും, രക്ഷിതാക്കള്‍ക്കും അധ്യാപകര്‍ക്കും ജയില്‍ ശിക്ഷ വ്യവസ്ഥ ചെയ്യുന്നത്. കേന്ദ്ര മന്ത്രി മനേക ഗാന്ധിയുടെ കീഴിലുള്ള വനിതാ ശിശുക്ഷേമ വകുപ്പാണ് 2000 ത്തിലെ ബാലനീതി നിയമം പൊളിച്ചെഴുതി പുതിയ ബില്ലിന്റെ കരട് തയാറാക്കിയിരിക്കുന്നത്. കുട്ടികളുടെ അവകാശം സംരക്ഷിക്കാന്‍ ലക്ഷ്യമിട്ട് അന്താരാഷട്ര നിയമങ്ങളുടെയും തത്വസംഹിതകളുടെയും അടിസ്ഥാനത്തിലാണ് പുതിയ വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തിയത്.
കലാലയങ്ങളിലെത്തുന്ന പുതുമുഖങ്ങളെ റാഗ് ചെയ്ത് കേസില്‍ കുറ്റക്കാരായി കണ്ടെത്തുന്നവരെ പഠിക്കുന്ന സ്ഥാപനത്തില്‍ നിന്ന് പുറത്താക്കുന്നത് നിര്‍ബന്ധമാക്കി. റാഗ് ചെയ്യുന്ന കുട്ടികള്‍ മാത്രമല്ല മാനേജ്‌മെന്റും സമാധാനം പറയേണ്ടിവരും.
ബില്ലിന്റെ കരട് വിവിധ മന്ത്രാലയങ്ങളുടെ കൂടിയാലോചനയ്ക്കായി കൈമാറി. വൈകാതെ ഇത് മന്ത്രിസഭയുടെ അംഗീകാരത്തോടെ പാര്‍ലമെന്റില്‍ അവതരിപ്പിക്കും. കുട്ടികളെ തല്ലുകയോ അധിക്ഷേപിക്കുകയോ ചെയ്‌തെന്ന് ജുവനൈല്‍ കോടതി കണ്ടെത്തിയാല്‍ ആറ് മാസം വരെ തടവും പിഴയുമാണ് ശിക്ഷ. കുറ്റം ആവര്‍ത്തിച്ചാല്‍ ശിക്ഷയുടെ കാലാവധി മൂന്നു വര്‍ഷം വരെയാകും. ശാരീരിക പീഡനം കുട്ടിക്ക് കടുത്ത മാനസിക സംഘര്‍മുണ്ടാക്കിയെന്ന് ബോധ്യപ്പെട്ടാല്‍ മൂന്നു വര്‍ഷം കഠിനം തടവും 50,000 രൂപ പിഴയും ശിക്ഷ അനുഭവിക്കണം. ഇതേ കുറ്റം ആവര്‍ത്തിച്ചാല്‍ അഞ്ച് വര്‍ഷം തടവും പിഴ ഒരു ലക്ഷവുമായി ഉയരും. ഭിന്നശേഷിയുള്ള കുട്ടിക്ക് നേരെയാണ് പീഡനമെങ്കില്‍ ശിക്ഷ ഇരട്ടിയാണ്.
പാര്‍ലമെന്റിന്റെ ഇരുസഭകളും ബില്‍ പസാക്കിയാല്‍ കുട്ടികളെ ശാരീരികമായി ശിക്ഷിക്കുന്നത് വിലക്കിയിട്ടുള്ള 40 ഓളം രാജ്യങ്ങളുടെ കൂട്ടത്തിലേക്ക് ഇന്ത്യയും ചേരും.
നിയമവിരുദ്ധമായി കുട്ടികളെ ദത്ത് എടുക്കുകയോ കൈമാറുകയോ ചെയ്യുന്നത് ഏഴ് വര്‍ഷം വരെ ജയില്‍ശിക്ഷയ്ക്ക് കാരണമാകാം. കുട്ടികളെ വില്‍ക്കുക, കാരിയര്‍മാരായി ഉപയോഗിക്കുക,, മദ്യവും മയക്കുമരുന്നും കടത്താന്‍ ഉപയോഗിക്കുക എന്നീ കുറ്റങ്ങള്‍ തെളിഞ്ഞാല്‍ ഏഴ് വര്‍ഷം വരെയാണ് ശിക്ഷ. കുട്ടികളെ തീവ്രവാദപ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിച്ചാലും ഏഴ് വര്‍ഷം ശിക്ഷ കിട്ടാം. ബലാത്സംഗം, കൊല, ആസിഡ് ആക്രമണം, തട്ടിക്കൊണ്ടുപോകല്‍ തുടങ്ങിയവയില്‍ പങ്കാളികളാകുന്ന കുട്ടികള്‍ 16 വയസ്സിന് മുകളിലും എന്നാല്‍ 18 വയസ്സിന് താഴെയും ഉള്ളവരാണെങ്കില്‍ അവരുടെ വിചാരണ ക്രിമിനല്‍ കോടതിയില്‍ തന്നെ നടത്തണം. എന്നാല്‍ കുറ്റം ചെയ്തുവെന്ന് തെളിഞ്ഞാലും അവര്‍ക്ക് ജീവപര്യന്തമോ വധശിക്ഷയോ വിധിക്കാന്‍ പാടില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പുതിയ ഓഫീസായ സേവാതീർത്ഥിൽ നരേന്ദ്രമോദിയുടെ തുടക്കം...  (7 minutes ago)

തീരുമാനമെടുത്തത് മാതാപിതാക്കള്‍... സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവ ദാതാവായി ആലിൻ ഷെറിൻ എബ്രഹാം,10 മാസം പ്രായമുള്ള കുഞ്ഞ് 5 പേർക്ക് പുതുജീവനേകും  (18 minutes ago)

പുൽവാമ ഭീകരാക്രമണത്തിന്റെ ഏഴാം വാർഷികം.. ഇന്ത്യക്ക് നഷ്ടമായത് 40 ധീര സൈനികരെ...  (37 minutes ago)

മോഹൻ ബഗാനെതിരെ കേരള ബ്ലാസ്റ്റേഴ്സ് കൊൽക്കത്തയിൽ കളിക്കാനിറങ്ങും  (50 minutes ago)

നീറ്റ് മേയ് മൂന്നിന്  (1 hour ago)

ലോകത്ത് ഏറ്റവും കൂടുതൽ സ്ത്രീകൾ ഒത്തുചേരുന്ന ഉത്സവം എന്ന നിലയിൽ ഗിന്നസ് ബുക്കിൽ ഇടം നേടിയ ആറ്റുകാൽ പൊങ്കാല മാർച്ച് 3ന് ...  (1 hour ago)

തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌ക്കരണത്തിന്റെ ഭാഗമായ ഹിയറിങ് പൂര്‍ത്തിയായി...  (1 hour ago)

പകൽ താപനില ക്രമാതീതമായി ഉയർന്ന സാഹചര്യത്തിൽ വെയിലത്ത് ജോലി ചെയ്യുന്ന ...  (2 hours ago)

കലാലയം രാധ അന്തരിച്ചു...  (2 hours ago)

നാടിന്റെ നൊമ്പരമായി .... സംസ്ഥാനത്തെ പ്രായംകുറഞ്ഞ അവയവ ദാതാവെന്ന ചരിത്രം സൃഷ്ടിച്ച് കുഞ്ഞ് ആലിൻ ഷെറിൻ നാടിന്റെ നൊമ്പരമായി  (2 hours ago)

സംസ്ഥാനത്ത് തൊഴിലാളികളുടെ ജോലി സമയം പുനഃക്രമീകരിച്ചു; ഉച്ചയ്ക്ക് 12.00 മണി മുതല്‍ ഉച്ചതിരിഞ്ഞ് 3.00 മണി വരെ വിശ്രമവേളയായിരിക്കും  (7 hours ago)

ചെയര്‍മാന്റെ ഔദ്യോഗിക കാലാവധി കഴിഞ്ഞിട്ടും ഇപ്പോഴും അദ്ദേഹം ആ സ്ഥാനത്ത് തുടരുകയാണ്; കെ.സച്ചിദാനന്ദനെ പുറത്താക്കാത്തത് ഇരട്ട നീതി; വിമര്‍ശനവുമായി നടന്‍ പ്രേംകുമാര്‍  (7 hours ago)

കാട്ടാന ആക്രമണത്തില്‍ ഒരു കുടുംബത്തിലെ നാല് പേര്‍ ഉള്‍പ്പെടെ ആറ് പേര്‍ കൊല്ലപ്പെട്ടു  (7 hours ago)

ബെംഗളൂരുവില്‍ കാര്‍ അപകടത്തില്‍ മലയാളി വിദ്യാര്‍ഥി ഉള്‍പ്പെടെ 7 പേര്‍ മരിച്ചു  (7 hours ago)

ദൃശ്യം 3 യുടെ പുത്തന്‍ പോസ്റ്റര്‍ പുറത്ത്  (7 hours ago)

Malayali Vartha Recommends