പോരായ്മകൾക്കു പരിഹാരം; റെയിൽവേ 42 കോടി രൂപയുടെ ചാണകം വാങ്ങാനൊരുങ്ങുന്നു...

ട്രെയിനുകളിലെ ബയോ ടോയ്ലറ്റുകളുടെ പ്രവർത്തനം മെച്ചപ്പെടുത്താൻ ഒരുങ്ങുകയാണ് റെയിൽവേ. അതിന്റെ ഭാഗമായി റെയിൽവേ ഈ വർഷം 42 കോടി രൂപ ചെലവാക്കി 3350 ലോഡ് പശുചാണകം വാങ്ങും. 2017ൽ സ്ഥാപിച്ച 1,99,689 ബയോ ടോയ്ലറ്റുകളില് 25,000 എണ്ണം പ്രവര്‍ത്തനരഹിതമാണെന്ന് കംട്രോളര്‍-ഒാഡിറ്റര്‍ ജനറല്‍ പാര്‍ലമന്റിൽ സമർപ്പിച്ച റിപ്പോര്‍ട്ട് വ്യക്തമാക്കുന്നുണ്ട്. 2016-17ല്‍ രണ്ടുലക്ഷം യാത്രക്കാരാണ് ബയോ ടോയ്ലറ്റുകള്ക്കെതിരെ പരാതി നല്‍കിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
മാലിന്യടിന്നുകളുടെയും മഗ്ഗുകളുടെയും ദൗര്‍ലഭ്യം, ദുര്‍ഗന്ധം, പ്രവര്ത്തനക്ഷമമില്ലായ്മ, തുടങ്ങിയ പരാതികളായിരുന്നു കൂടുതലും. എന്നാല്‍, യാത്രക്കാര്‍ ശരിയായരീതിയില്‍ ഉപയോഗിക്കാത്തതാണ് തകരാറിലാവാന്‍ കാരണമെന്നാണ് റെയില്‍വേയുടെ വാദം. നിലവില്‍ 44.8 ശതമാനം ട്രെയിനുകളില്‍ ബയോ ടോയ്ലറ്റുകളാണ് സ്ഥാപിച്ചിട്ടുള്ളത്. എല്ലാ ട്രെയിനുകളിലും ഇവ സ്ഥാപിക്കുന്നതിന്റെ ഭാഗമായാണ് വന്‍തോതില്‍ ചാണകം ഇറക്കുന്നത്. മനുഷ്യ വിസര്‍ജ്യം സംസ്കരിക്കുന്ന ബാക്ടീരിയകളുണ്ടാകുന്ന 'ഇനോക്കുലം' ഉല്പാദിപ്പിക്കാനാണ് ചാണകം ഉപയോഗിക്കുന്നത്.
https://www.facebook.com/Malayalivartha





















