Widgets Magazine
04
May / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വോട്ടെണ്ണൽ ധൃതി പിടിച്ച് വേണ്ട.... സംസ്ഥാനത്തെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഫലം പ്രഖ്യാപിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ വോട്ടിങ് ഏജന്റുമാർക്ക് കർശന നിർദേശം നൽകി മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ ഡോ. രത്തൻ യു. ഖേൽക്കർ


തിരുവനന്തപുരത്തെ കെ പി സി സി ആസ്ഥാനത്ത് പന്തൽ നിർമ്മാണം... തിരഞ്ഞെടുപ്പ് ഫലം പുറത്തുവരാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ പൂർണ്ണ വിജയപ്രതീക്ഷയിൽ ആഘോഷങ്ങൾക്കൊരുങ്ങി കെ പി സി സി നേതൃത്വം


ഫലമറിയാൻ ഇനി മണിക്കൂറുകൾ മാത്രം.... . ഇനി അഞ്ചുവർഷം ആര് ഭരിക്കും... ആകാംക്ഷയോടെ കേരളം... വോട്ടെണ്ണൽ രാവിലെ എട്ട് മണിക്ക് ആരംഭിക്കും, ആദ്യ മണിക്കൂറിൽ തന്നെ ഫല സൂചന ലഭിച്ചേക്കും


മോഷണപ്പണത്തിൽ ആഡംബര കൊട്ടാരവും ജീവകാരുണ്യവും; മാന്യന്റെ മുഖംമൂടി അണിഞ്ഞ ഹൈടെക് കള്ളൻ ഒടുവിൽ കുടുങ്ങി...


ചരിത്രം നാളെ മാറുമോ? ഗോവിന്ദന്റെ 'മൂന്നാം ടേം' പ്രഖ്യാപനവും തലസ്ഥാനത്തെ യുഡിഎഫ് പടയോട്ടവും...

'മേക്ക് ഇന്‍ ഇന്ത്യ'യ്ക്ക് തിരിച്ചടി ; ദക്ഷിണ കൊറിയയുമായുള്ള പദ്ധതി സർക്കാർ ഉപേക്ഷിക്കുന്നു

08 JANUARY 2018 11:28 AM IST
മലയാളി വാര്‍ത്ത

കേന്ദ്ര സർക്കാരിന്റെ 'മേക്ക് ഇന്‍ ഇന്ത്യ' പദ്ധതിയുടെ ഭാഗമായി പ്രതിരോധ മേഖലയില്‍ നടപ്പാക്കാണ് തീരുമാനിച്ചിരുന്ന 32,000 കോടിയുടെ കപ്പല്‍ നിര്‍മാണ പദ്ധതി സര്‍ക്കാര്‍ ഉപേക്ഷിക്കുന്നു. ദക്ഷിണ കൊറിയയുമായി ചേര്‍ന്ന് നടപ്പാക്കാൻ തീരുമാനിച്ചിരുന്ന പദ്ധതിയാണ് റദ്ദാക്കിയിരിക്കുന്നത്. മൈനുകള്‍ നീക്കംചെയ്യുന്നതിനുള്ള 12 കപ്പലുകളുടെ നിര്‍മാണത്തിന് വേണ്ടിയായിരുന്നു ദക്ഷിണ കൊറിയയുമായി ചേർന്ന് പദ്ധതി തീരുമാനിച്ചിരുന്നത്. പദ്ധതിയുടെ നടത്തിപ്പു സംബന്ധിച്ച്‌ ദക്ഷിണ കൊറിയയുമായുള്ള ധാരണയില്‍ വന്ന മാറ്റമാണ് തടസ്സപ്പെടുന്നതിനു ഇടയാക്കിയത്.

കടലിനടിയില്‍ നിക്ഷേപിച്ചിരിക്കുന്ന മൈനുകള്‍ കണ്ടെത്തുന്നതിനും നീക്കംചെയ്യുന്നതിനും നശിപ്പിക്കുന്നതിനും ഉപയോഗിക്കുന്ന അത്യാധുനിക എംസിഎംവി വിഭാഗത്തില്‍പ്പെടുന്ന കപ്പലുകള്‍ നിര്‍മിക്കുന്നതിനായിരുന്നു പദ്ധതി. ഗോവ ഷിപ്യാഡിലാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ഉദ്ദേശിച്ചിരുന്നത്. എന്നാല്‍ ഈ പദ്ധതിയുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ ഉപേക്ഷിക്കാന്‍ സര്‍ക്കാര്‍ ഗോവന്‍ ഷിപ്യാഡീന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അതെ സമയം എംസിഎംവി പദ്ധതിയ്ക്കായി പുതിയതായി നടപടിക്രമങ്ങള്‍ ആരംഭിക്കാന്‍ നിര്‍ദ്ദേശിച്ചതായും റിപ്പോര്‍ട്ടുണ്ട്.

ഇന്ത്യയുടെ കിഴക്ക്, പടിഞ്ഞാറ് കടലില്‍ 24 കപ്പലുകളാണ് ഇത്തരത്തില്‍ ആവശ്യമുള്ളത്. എന്നാല്‍ നിലവില്‍ 30 വര്‍ഷത്തിലധികം പഴക്കമുള്ള നാല് കപ്പലുകളാണ് ഇന്ത്യയ്ക്ക് ഈ ആവശ്യത്തിനുള്ളത്. ഇത് നാവികസ സേനയുടെ വലിയൊരു ദൗര്‍ബല്യമായാണ് വിലയിരുത്തപ്പെടുന്നത്. പ്രത്യേകിച്ച്‌, ചൈനയുടെ മൈനുകള്‍ നിക്ഷേപിക്കുന്നതില്‍ വൈദഗ്ധ്യമുള്ള കപ്പലുകളുടെ സാന്നിധ്യം ഇന്ത്യന്‍ മുദ്രമേഖലയില്‍ ഉള്ള സാഹചര്യത്തില്‍.

മേക്ക് ഇന്‍ ഇന്ത്യയില്‍ ഉള്‍പ്പെടുത്തി 3.5 ലക്ഷം കോടിയുടെ പദ്ധതികളാണ് പ്രതിരോധമേഖലയില്‍ സര്‍ക്കാര്‍ നടപ്പാക്കാന്‍ ലക്ഷ്യമിട്ടിരുന്നത്. കരസേനയ്ക്കാവശ്യമായ വാഹനങ്ങള്‍, ചെറുതും വലുതുമായ ഹെലികോപ്ടറുകള്‍, പുതിയ തലമുറ മുങ്ങക്കപ്പലുകള്‍, അഞ്ചാം തലമുറ യുദ്ധവിമാനങ്ങള്‍ തുടങ്ങിയവയും ഇവയില്‍ ഉള്‍പ്പെടുന്നു. എന്നാല്‍ പദ്ധതികളെല്ലാം വ്യത്യസ്ത ഘട്ടങ്ങളില്‍ നിലച്ചിരിക്കുകയാണ്. ഒന്നിന്റെയും അവസാനവട്ട കരാറുകള്‍ ഉണ്ടാക്കാന്‍ പോലും സാധിച്ചിട്ടില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  സർക്കാർ സാമ്പത്തിക സഹായമായ 30 കോടി രൂപ വൈകി...കെ.എസ്.ആർ.ടി.സിയിൽ ശമ്പള വിതരണം മുടങ്ങി  (4 minutes ago)

കേരളത്തിൽ വ്യാഴാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യത... ഇന്ന് മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു...  (32 minutes ago)

വോട്ടെണ്ണൽ ധൃതി പിടിച്ച് വേണ്ട.... സംസ്ഥാനത്തെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഫലം പ്രഖ്യാപിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ വോട്ടിങ് ഏജന്റുമാർക്ക് കർശന നിർദേശം നൽകി മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ ഡോ. രത്  (48 minutes ago)

തിരഞ്ഞെടുപ്പ് ഫലം പുറത്തുവരാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ പൂർണ്ണ വിജയപ്രതീക്ഷയിൽ ആഘോഷങ്ങൾക്കൊരുങ്ങി കെ പി സി സി നേതൃത്വം  (59 minutes ago)

ഫലമറിയാൻ ഇനി മണിക്കൂറുകൾ മാത്രം.... . ഇനി അഞ്ചുവർഷം ആര് ഭരിക്കും... ആകാംക്ഷയോടെ കേരളം... വോട്ടെണ്ണൽ രാവിലെ എട്ട് മണിക്ക് ആരംഭിക്കും, ആദ്യ മണിക്കൂറിൽ തന്നെ ഫല സൂചന ലഭിച്ചേക്കും  (1 hour ago)

ഫേസ്ബുക്കിൽ മുഖ്യമന്ത്രി ഒഴിവാക്കി, പോളിറ്റ് ബ്യൂറോ അംഗം എന്നാക്കി പിണറായി  (10 hours ago)

യുദ്ധംമൂലം താൽക്കാലികമായി നിർത്തിയ കോഴിക്കോട് – ദോഹ വിമാന സർവീസ് ഖത്തർ എയർവേയ്സ് പുനരാരംഭിച്ചു  (10 hours ago)

കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളജിലെ ബിഡിഎസ് വിദ്യാർഥി നിതിൻരാജിന്റെ മരണത്തിൽ പൊലീസിനെതിരെ ​ഗുരുതര ആരോപണവുമായി നിതിൻ രാജിന്റെ അച്ഛൻ രാജൻ  (10 hours ago)

സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് ഫലം വരാനിരിക്കെ, യുഡിഎഫിൽ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള ചർച്ചകളും പോരും തെരുവിലേക്കും ആരാധനാലയങ്ങളിലേക്കും.  (10 hours ago)

അച്ഛാ..എനിക്ക് ജീവിക്കണ്ട.. മരിക്കും മുൻപ് ഫോണിൽ പൊട്ടിക്കരഞ്ഞ് Judge..! ഭാര്യ അടിച്ച് കൊന്ന് കെട്ടിത്തൂക്കി..?  (10 hours ago)

നേമത്ത് കസേര വലിച്ചിട്ട് രാജീവ്..! മാരാർജി ഭവനിൽ ആഘോഷം..AKG സെന്റർ പൂട്ടി TVM- വിട്ട് നേതാക്കൾ..ഇനി ഇല്ല  (11 hours ago)

കേരളത്തിൽ നാളെ സംഭവിക്കുന്നത് കലാപം...?!അവന്മാർ വിജയം ആഘോഷിക്കണ്ട തെരുവിൽ അടിപൊട്ടും..?രഹസ്യ വിവരം...!  (11 hours ago)

ഇറാന്റെ തിണ്ണമിടുക്ക് ദേ യുദ്ധം വീണ്ടും ട്രംപിൻറെ മൂട്ടിൽ കിടന്നുള്ള പണി, കൂട്ടി ഇട്ട് കത്തിക്കാൻ ഇറങ്ങുന്നു  (11 hours ago)

സ്മൈലിൽ അഞ്ചാമത്തെ ചിരിയൊരുങ്ങി; സന്തോഷം പങ്കു വച്ച് രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എ  (12 hours ago)

വി ഡി സതീശൻ ജി കഴിഞ്ഞ അഞ്ചു വർഷം നന്നായി കഷ്ടപ്പെട്ട്, പലപ്പോഴും ശക്തമായ തീരുമാനങ്ങൾ എടുത്തുമാണ് കോൺഗ്രസ്‌ പാർട്ടിയെ ഇന്നീ കാണുന്ന അവസ്ഥയിൽ എത്തിച്ചത്; അതിന്റെ പ്രതിഫലനം കൂടിയാണ് ഇപ്പോഴത്തെ റിസൾട്ട്‌;  (12 hours ago)

Malayali Vartha Recommends