ഇന്ത്യ-പാക് അതിര്‍ത്തിയില്‍ സുരക്ഷയൊരുക്കുന്നതിനായി 14,460 ബങ്കറുകള്‍ ഇന്ത്യ നിര്‍മ്മിക്കാനൊരുങ്ങുന്നു

ഇന്ത്യ പാക് അതിര്‍ത്തിയിലെ പ്രദേശവാസികളുടെ സുരക്ഷയൊരുക്കുന്നതിന്റെ ഭാഗമായി നിയന്ത്രണ രേഖയിലും അന്താരാഷ്ട്ര അതിര്‍ത്തിയിലും 14,460 ബങ്കറുകള്‍ ഇന്ത്യ നിര്‍മിക്കും. പ്രദേശവാസികളുടെ നേര്‍ പാകിസ്ഥാന്റെ ഷെല്ലാക്രമണം രൂക്ഷമായ സാഹചര്യത്തിലാണ് ബങ്കറുകള്‍ നിര്‍മിക്കാന്‍ കേന്ദ്രം അനുമതി നല്‍കിയത്. അതിര്‍ത്തിയ്ക്ക് സമീപം താമസിക്കുന്ന 54,000ഓളം വരുന്ന പ്രദേശവാസികളാണ് പാകിസ്ഥാന്റെ ഷെല്ലാക്രമണ ഭീഷണി നേരിടുന്നത്.
പൂഞ്ച്, രജൗരി ജില്ലകളില്‍ 7298 ബങ്കറുകളും ജമ്മു, കഠുവ, സാംബ ജില്ലകളിലെ അന്താരാഷ്ട്ര അതിര്‍ത്തിയ്ക്ക് സമീപം 7162 ഭൂഗര്‍ഭ ബങ്കറുകളുമാണ് നിര്‍മിക്കുകയെന്ന് അധികൃതര്‍ വ്യക്തമാക്കി. പദ്ധതിയ്ക്ക് ഏകദേശം 415.73 കോടിയാണ് നിര്‍മാണച്ചെലവ് പ്രതീക്ഷിക്കുന്നത്.
എട്ട് പേര്‍ക്ക് കഴിയാനാവുന്ന 160 ചതുരശ്രയടി വിസ്തീര്‍ണമുള്ള ചെറു ബങ്കറുകളാണ് നിര്‍മിക്കുക. 13,029 ചെറുബങ്കറുകളും, 1,431 കമ്മ്യൂണിറ്റി ബങ്കറുകളുമാണ് നിര്‍മിക്കുക. 800 ചതുരശ്രയടിയുള്ള കമ്യൂണിറ്റി ബങ്കറില്‍ 40 പേര്‍ക്ക് കഴിയാനാകും.
https://www.facebook.com/Malayalivartha





















