ഹജ്ജ് സബ്സിഡി നിർത്തലാക്കി കേന്ദ്ര സർക്കാർ ;ഹജ്ജ് സബ്സിഡിയായ 700 കോടി രൂപ ന്യൂനപക്ഷ വിദ്യാർത്ഥികളുടെ ക്ഷേമത്തിന് ഉപയോഗിക്കാൻ കേന്ദ്ര സർക്കാറിന്റെ പുതിയ തീരുമാനം

ഹജ്ജ് സബ്സിഡി നിർത്തലാക്കിയതായി കേന്ദ്ര സർക്കാർ. ഹജ്ജ് സബ്സിഡിയായി 700 കോടി രൂപ നൽകുന്നതാണ് നിർത്തലാക്കിയിരിക്കുന്നത്. പകരം ഈ പണം ന്യൂനപക്ഷ വിദ്യാർത്ഥികളുടെ ക്ഷേമത്തിന് ഉപയോഗിക്കാനാണ് തീരുമാനം.ചില ഏജൻസികൾക്കു മാത്രമാണ് സബ്സിഡി ഗുണം ചെയ്തതെന്ന് കേന്ദ്രമന്ത്രി മുക്താർ അബ്ബാസ് നഖ്‌വി പറഞ്ഞു. കപ്പലിലും ഹജിനു പോകാൻ സൗകര്യം നൽകുമെന്നും മന്ത്രി വ്യക്തമാക്കി.
2018 ഓടെ സബ്സിഡി നിർത്തലാക്കുമെന്ന് ഹജ് സബ്സിഡി, ഹജ് സേവന പുനരവലോകന സമിതി യോഗത്തിൽ കേന്ദ്രസർക്കാർ പ്രഖ്യാപിച്ചിരുന്നു. ഹജ് സബ്സിഡിക്കായി വകയിരുത്തിയിരുന്ന തുക മുസ്‌ലിം പെൺകുട്ടികളുടെ വിദ്യാഭ്യാസ പദ്ധതികൾക്കായി വിനിയോഗിക്കാനാണു നീക്കം. കഴിഞ്ഞ വർഷം 450 കോടി രൂപയോളമാണു ഹജ് സബ്സിഡിക്കായി നീക്കിവച്ചിരുന്നത്.
സബ്സിഡി ഘട്ടംഘട്ടമായി നിർത്തലാക്കാൻ 2012ൽ സുപ്രീം കോടതി കേന്ദ്ര സർക്കാരിനു നിർദേശം നൽകിയിരുന്നു. 2022ന് അകം നിർത്താനായിരുന്നു നിർദേശം. അതേസമയം, 1.70 ലക്ഷം തീർഥാടകരെ തീരുമാനം ബാധിക്കും. കേരളത്തിൽനിന്ന് പ്രതിവർഷം 10,981 പേരാണ് ഹജിനു പോയിരുന്നത്.
https://www.facebook.com/Malayalivartha




















