ഇന്ധനവില സര്‍വകാല റെക്കോഡിലേക്ക് ഉയരുന്നു, ജനജീവിതം ദുരിതത്തില്‍

ഇന്ധനവില സര്‍വകാല റെക്കോഡിലേക്ക് ഉയരുന്നു. ഇന്ധവില ഉയര്‍ന്നതോടെ ജനജീവിതമാകെ താറുമാറിലാണ്. ഡീസല്‍വിലയാകട്ടെ എക്കാലത്തെയും ഉയര്‍ന്ന നിലയിലെത്തി. പെട്രോള്‍വില കഴിഞ്ഞ മൂന്നുവര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണുള്ളത്. പ്രതിമാസം ശരാശരി ഒരു രൂപയിലധികം പെട്രോളിനും ഡീസലിനും വര്‍ധിച്ചിട്ടും നിയന്ത്രിക്കാന്‍ കേന്ദ്രസംസ്ഥാന സര്‍ക്കാറുകള്‍ ഇടപെട്ടിട്ടില്ല.
ഏഴുമാസത്തിനിടെ പെട്രോളിനും ഡീസലിനും ലിറ്ററിന് ഒമ്പത് രൂപയോളം വര്‍ധിച്ചു. നിലവില്‍ എട്ടുരൂപയുടെ വ്യത്യാസം മാത്രമേ ഇവര്‍ക്കിടയിലുള്ളൂ. രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണവില ഉയര്‍ന്നത് ചൂണ്ടിക്കാട്ടി എണ്ണക്കമ്പനികള്‍ വില വര്‍ധനയെ ന്യായീകരിക്കുമ്പോള്‍ ഇതിന് മൗനാനുവാദം നല്‍കുന്ന സമീപനമാണ് കേന്ദ്രസര്‍ക്കാറിേന്റത്.
അസംസ്‌കൃത എണ്ണയുടെ വില ഉയരുന്നതിനനുസരിച്ച് ഇന്ധനവില ഉയര്‍ത്തുന്ന കമ്പനികള്‍ താഴുന്നതിന് ആനുപാതികമായി വില കുറക്കുന്നില്ല. ഇതുവഴി ചുരുങ്ങിയ മാസങ്ങള്‍ക്കുള്ളില്‍ വന്‍നേട്ടമുണ്ടായതായി കമ്പനികളുടെ സാമ്പത്തികഫലങ്ങള്‍ വ്യക്തമാക്കുന്നു. ചൊവ്വാഴ്ച തിരുവനന്തപുരത്ത് പെട്രോള്‍ ലിറ്ററിന് 75.12രൂപയും ഡീസലിന് 67.20 രൂപയുമായിരുന്നു വില. കഴിഞ്ഞ ജൂലൈയില്‍ ഇത് യഥാക്രമം 66.93ഉം 58.28ഉം ആയിരുന്നു. രാജ്യത്ത് ഇന്ധനവില ഏറ്റവും ഉയര്‍ന്നുനില്‍ക്കുന്ന നഗരങ്ങളിലൊന്നായി തിരുവനന്തപുരം മാറി. 2018 അവസാനംവരെ ഉല്‍പാദനം വെട്ടിക്കുറക്കാനുള്ള എണ്ണ ഉല്‍പാദക രാഷ്ട്രങ്ങളുടെയും റഷ്യ അടക്കം മറ്റ് രാജ്യങ്ങളുടെയും തീരുമാനത്തെത്തുടര്‍ന്ന് രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണവില ഉയരുകയാണ്.
https://www.facebook.com/Malayalivartha





















