പോലീസും കൊള്ളക്കാരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന എട്ടുവയസ്സുകാരന്‍ കൊല്ലപ്പെട്ടു

പൊലീസും കൊള്ളക്കാരുമായി നടന്ന ഏറ്റുമുട്ടലിനിടെ വെടിയേറ്റ് വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരിക്കുകയായിരുന്ന എട്ടു വയസുകാരന്‍ കൊല്ലപ്പെട്ടു. ഉത്തര്‍ പ്രദേശിലെ മഥുരയില്‍ കഴിഞ്ഞ ദിവസം വൈകീട്ടാണ് സംഭവമുണ്ടായത്. കൊള്ളക്കാരെന്ന് ആരോപിക്കപ്പെട്ട ഒരു സംഘത്തിനെതിരെ പൊലീസ് നടത്തിയ വെടിവെപ്പിനിടെ എട്ടു വയസുകാരന്റെ തലയില്‍ വെടിയേല്‍ക്കുകയായിരുന്നു.മാധവ് ഭരദ്വാജ് എന്ന കുട്ടിയാണ് കൊല്ലപ്പെട്ടത്.
എന്നാല്‍ മരണത്തിനിടയാക്കിയത് പൊലീസിന്റെ ബുള്ളറ്റാണോ ക്രിമിനലുകളുടെ ബുള്ളറ്റാണോ എന്ന് വ്യക്തമല്ല. മോഹന്‍പുര ഗ്രാമത്തില്‍ കൊള്ളനടത്തിയ ശേഷം മഥുരയില്‍ ഒളിച്ചിരുന്ന സംഘത്തെ പിടികൂടാനായാണ് എത്തിയതെന്നാണ് പൊലീസിന്റെ വാദം. അതിനിടെ പൊലീസിനു നേരെ കുറ്റവാളികള്‍ വെടിയുതിര്‍ക്കുകയായിരുന്നു. ഏറുമുട്ടലിനു ശേഷം കൊള്ളക്കാര്‍ രക്ഷപ്പെട്ടു.
കുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. കുട്ടിയുടെ കുടുംബത്തിന് സര്‍ക്കാര്‍ അഞ്ചുലക്ഷം രൂപ നഷ്പരിഹാരം പ്രഖ്യാപിച്ചു.
https://www.facebook.com/Malayalivartha





















