Widgets Magazine
27
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഉദ്യോഗത്തിൽ ഉന്നത സ്ഥാനലബ്ധിയും വിശിഷ്ട ഭോജനയോഗവും! കന്നി രാശിക്കാർക്ക് ഇന്ന് മഹാഭാഗ്യം!


കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ.. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി..


'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..


അന്വേഷണം അഴിമതി സാധ്യതയിലേക്ക്.. രണ്ടാം വട്ടവും ചോദ്യം ചെയ്ത് വിട്ടയച്ചു...കൊച്ചിയിലെ ഇഡി ഓഫീസില്‍ വെച്ച് ഒന്‍പത് മണിക്കൂറിലധികം നീണ്ടുനിന്ന വിശദമായ ചോദ്യം ചെയ്യൽ..


ഹൈബി ഈഡന്‍ എംപിയെ കൊല്ലുമെന്നു ഭീഷണി മുഴക്കി.. രാത്രിയില്‍ എംപിയുടെ വീട്ടുവളപ്പില്‍ അതിക്രമിച്ചു കടന്നു സാധനസാമഗ്രികള്‍ അടിച്ചുതകര്‍ത്തു.. യുവാവ് അറസ്റ്റില്‍..

പദ് മാവത് റിലീസ് ചെയ്താല്‍ മധ്യപ്രദേശ്, ഹരിയാന, രാജസ്ഥാന്‍, ഗുജറാത്ത് എന്നിവിടങ്ങളില്‍ ക്രമസമാധാന പ്രശ്‌നങ്ങളുണ്ടാകുമെന്ന വാദം കോടതി അംഗീകരിച്ചില്ല

18 JANUARY 2018 12:28 PM IST
മലയാളി വാര്‍ത്ത

ബി.ജെ.പി ഭരിക്കുന്ന നാല് സംസ്ഥാനങ്ങളില്‍ പത്മാവദ് സിനിമയ്ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് സുപ്രീംകോടതി നീക്കി. സിനിമ റിലീസ് ചെയ്യാന്‍ അനുവദിക്കാത്തിനെതിരെ നിര്‍മാതാക്കള്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചാണ്് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര ഇക്കാര്യം ഉത്തരവിട്ടത്. ചിത്രം പ്രദര്‍ശനത്തിനെത്തിയാല്‍ ഹരിയാന, മധ്യപ്രദേശ്, ഗുജറാത്ത്, രാജസ്ഥാന്‍ എന്നിവിടങ്ങളില്‍ ക്രമസമാധാന പ്രശ്‌നങ്ങളുണ്ടാകുമെന്ന് സംസ്ഥാനങ്ങള്‍ക്ക് വേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍മേത്ത വാദിച്ചു. എന്നാല്‍ 300 കോടിയോളം മുതല്‍മുടക്കിയ സിനിമ പ്രത്യേക സമിതിയുടെയും സെന്‍സര്‍ ബോര്‍ഡിന്റെയും നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് മാറ്റങ്ങള്‍ വരുത്തിയാണ് സിനിമ റിലീസ് ചെയ്യുന്നതെന്ന് നിര്‍മാതാക്കള്‍ക്ക് വേണ്ടി ഹാജരായ ഹരീഷ്‌സാല്‍വേ വാദിച്ചു. ഇത് അംഗീകരിച്ചാണ് ചീഫ് ജസ്റ്റിസ് വിലക്ക് നീക്കിയത്.

നിര്‍ദ്ദേശപ്രകാരം പേരും വിവാദ സീനുകളും എഡിറ്റ് ചെയ്ത് യു/എ സര്‍ട്ടിഫിക്കറ്റ് വാങ്ങിയിട്ടും പ്രദര്‍ശനാനുമതി നിഷേധിക്കുന്നെന്ന് നിര്‍മാതാക്കളായ വിയകോം നല്‍കിയ ഹര്‍ജിയില്‍ പറഞ്ഞിരുന്നു. റിപ്പബല്‍ക് ദിനത്തിന് തലേന്ന് സിനിമ പ്രദര്‍ശനത്തിന് എത്തും മുമ്പ് വിലക്ക് നീക്കണമെന്നായിരുന്നു ഹര്‍ജിക്കാരുടെ ആവശ്യം. രജപുത് രാഞ്ജി പത്മാവതിയുടെ ജീവിതം ചരിത്രം വളച്ചൊടിച്ച് അവതരിപ്പിക്കുന്നെന്ന് ആരോപിച്ച് ചിത്രീകരണ സമയം മുതല്‍ കര്‍ണസേന രാജസ്ഥാനില്‍ പ്രതിഷേധം നടത്തിയിരുന്നു. സെറ്റില്‍ അവര്‍ ആക്രമണം നടത്തിയിരുന്നു. അലാവുദ്ദീന്‍ ഖില്‍ജിയെ റാണി പദ്മാവതി പ്രണയിക്കുന്ന രംഗങ്ങള്‍ സിനിമയിലുണ്ടെന്നും അത് നീക്കം ചെയ്യണമെന്നുമായിരുന്നു ഇവരുടെ ആവശ്യം. 

ഗുജറാത്ത്, ഹിമാചല്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് ബി.ജെ.പി ഈ വിവാദം ആയുധമാക്കിയിരുന്നു. ചിത്രം പ്രദര്‍ശിപ്പിക്കില്ലെന്ന് പറഞ്ഞ യു.പി, മധ്യപ്രദേശ് മുഖ്യമന്ത്രിമാര്‍ക്കെതിരെ സുപ്രീംകോടതി വിമര്‍ശനം നടത്തിയിരുന്നു. ചിത്രം തിയേറ്ററിലെത്തിയാല്‍ നായിക ദീപിക പാദുക്കോണിന്റെ മൂക്ക് ചെത്തുമെന്ന് കര്‍ണസേന ഭീഷണിപ്പെടുത്തിയിരുന്നു. സഞ്ജയ് ലീലാ ബെന്‍സാലി സംവിധാനം ചെയ്യുന്ന സിനിമയില്‍ റണ്‍വീര്‍സിംഗും ഷാഹിദ് കപൂറും അഭിനയിച്ചിട്ടുണ്ട്. സിനിമ വിവാദമായതോടെ റിലീസ് സംബന്ധിച്ച് തീരുമാനം എടുക്കാന്‍ കേന്ദ്ര വാര്‍ത്താവിതരണ മന്ത്രാലയം പ്രത്യേക സമിതിയെ നിയോഗിച്ചിരുന്നു. അവര്‍ കണ്ട ശേഷം സെന്‍സര്‍ ബോര്‍ഡുമായി ആശയവിനിമയം നടത്തി. പേര് മാറ്റണമെന്നും 23 കട്ട് വേണമെന്നും സിനിമയ്ക്ക് ചരിത്രവുമായി ബന്ധമില്ലെന്ന് എഴുതിക്കാണിക്കണമെന്നും സെന്‍സര്‍ ബോര്‍ഡ് നിര്‍ദ്ദേശിച്ചു. തുടര്‍ന്നാണ് പ്രദര്‍ശന അനുമതി ലഭിച്ചത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലഹരി മാഫിയയുടെ വേരറുക്കാൻ ഓപ്പറേഷൻ തൂഫാൻ ശക്തമാക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല....  (33 minutes ago)

സങ്കടക്കാഴ്ചയായി... ഓടുന്ന ട്രെയിനിന്റെ പടിയിൽ ഇരുന്ന് ഉറങ്ങിയതിനി‌ടെ വീണ യുവാവ് മരിച്ചു....  (1 hour ago)

  ഡൽഹിയിൽ‌ സെപ്റ്റിക് ടാങ്കിൽ കുടുങ്ങി വിഷവാതകം ശ്വസിച്ച് 3 ശുചീകരണ തൊഴിലാളികൾ മരിച്ചു  (1 hour ago)

പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ സംസ്ഥാനത്ത് ജൂൺ 28 ഞായറാഴ്ച നടക്കുമെന്ന് ആരോഗ്യ-ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരൻ  (1 hour ago)

രണ്ടുദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് സീഷെൽസിലേക്ക് പുറപ്പെടും...  (1 hour ago)

സങ്കടക്കാഴ്ചയായി... ആലപ്പുഴ കായംകുളത്ത് കൂട്ടുകാർക്കൊപ്പം ഫൈബർ വള്ളം തുഴയുന്നതിനിടയിൽ അബദ്ധത്തിൽ വെള്ളത്തിൽ വീണ് യുവാവ് മരിച്ചു.....  (2 hours ago)

സംസ്ഥാന എൻജിനിയറിംഗ്, ഫാർമസി പ്രവേശന പരീക്ഷാ റാങ്ക് ലിസ്റ്റ് ഇന്ന് ഉച്ചയ്ക്ക് ഒന്നിന് മന്ത്രി റോജി എം ജോൺ കൊച്ചിയിൽ പ്രഖ്യാപിക്കും  (2 hours ago)

അപ്രതീക്ഷിത സാമ്പത്തിക സഹായവും ആഘോഷങ്ങളിൽ പങ്കാളിത്തവും! കുംഭം രാശിക്കാർക്ക് വിശേഷ ദിനം!  (2 hours ago)

സംസ്ഥാനത്ത് വീണ്ടും കാലവർഷം സജീവമാകുന്നു..... ചൊവ്വാഴ്ചവരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റിനും സാദ്ധ്യത  (3 hours ago)

ആള്‍മാറാട്ടം നടത്തി ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിച്ച കേസില്‍ യുവാവ് പിടിയില്‍  (8 hours ago)

തീരദേശ മേഖലയിലെ കരിമണല്‍ ഖനനം: മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് ഷോണ്‍ ജോര്‍ജ്  (10 hours ago)

ആരോഗ്യ വകുപ്പ് 152 പുതിയ തസ്തികകള്‍ അനുവദിച്ച് ഉത്തരവായി  (10 hours ago)

നാളെ മുതല്‍ മുന്‍ഗണനാ റേഷന്‍കാര്‍ഡിന് അപേക്ഷിക്കാം  (10 hours ago)

പിതാവിന്റെ ക്രൂരതയില്‍ ലഹരിക്കടിമയായ മകന്‍ കള്ളനുമായി: മകന്റെ പ്രവര്‍ത്തിയില്‍ ജീവിതം നഷ്ടപ്പെട്ട് ഒരമ്മയും മകളും  (10 hours ago)

കേസില്‍ ഒത്തുതീര്‍പ്പിനില്ലെന്ന് പരാതിക്കാരന്‍: സാമ്പത്തിക തട്ടിപ്പു കേസ് റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി  (11 hours ago)

Malayali Vartha Recommends