കാശ്മീരില്‍ പാക് സൈനികര്‍ നടത്തിയ ഷെല്ലാക്രമണത്തില്‍ ഒരു സ്ത്രീയടക്കം രണ്ടു പേര്‍ കൊല്ലപ്പെട്ടു

കാശ്മീരിലെ അന്താരാഷ്ട്ര അതിര്‍ത്തിയില്‍ പാക് സൈനികര്‍ നടത്തിയ ഷെല്ലാക്രമണത്തിലും വെടിവയ്പിലും ഒരു സ്ത്രീയടക്കം രണ്ട് ഗ്രാമീണര്‍ കൊല്ലപ്പട്ടു. ആര്‍.എസ് പുര, ആര്‍നിയ, രാംഗഡ് തുടങ്ങിയ പ്രദേശങ്ങളില്‍ കഴിഞ്ഞ ദിവസം രാത്രി മുഴുവന്‍ നടന്ന വെടിവയ്പില്‍ മൂന്ന് പേര്‍ക്ക് വളരെ ഗുരുതരമായി പരിക്കേറ്റു. ആര്‍.എസ് പുര സ്വദേശി സുനില്‍ കുമാര്‍, സായ്കുണ്ഡ് സ്വദേശി ബച്‌നോ ദേവി എന്നിവരാണ് മരിച്ചത്. സംഭവത്തില്‍ പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.
കഴിഞ്ഞ കുറേ ദിവസങ്ങളായി പാക് സൈന്യം അതിര്‍ത്തിയില്‍ ഇന്ത്യന്‍ പോസ്റ്റുകള്‍ക്ക് നേരെ വെടിവയ്പ് തുടരുകയാണ്. എന്നാല്‍ സിവിലിയന്‍ കേന്ദ്രങ്ങള്‍ക്ക് നേരെ ആക്രമണം നടത്തുന്നത് അസാധാരണ സംഭവമാണെന്നാണ് സൈനിക വൃത്തങ്ങള്‍ വിശദീകരിക്കുന്നത്. ഇത് അതിര്‍ത്തി ഗ്രാമങ്ങളിലെ താമസക്കാരില്‍ ആശങ്കയ്ക്കിടയാക്കിയിട്ടുണ്ട്. എന്നാല്‍ പരിഭ്രാന്തരാകേണ്ടതില്ലെന്നും പാക് ഭീഷണി തടയാന്‍ തങ്ങള്‍ പൂര്‍ണ സജ്ജമാണെന്നും സൈന്യം അറിയിച്ചു.
ബുധനാഴ്ച രാത്രിയ്ക്ക് ശേഷമുണ്ടായ പാക് ആക്രമണങ്ങളില്‍ ഒരു ബി.എസ്.എഫ് ജവാനും ഒമ്പത് വയസുകാരിയും കൊല്ലപ്പെടുകയും ഏഴ് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇതിന് മറുപടിയായി സൈന്യം നടത്തിയ തിരിച്ചടിയില്‍ രണ്ട് പാക് പോസ്റ്റുകള്‍ തകരുകയും നിരവധി നാശനഷ്ടങ്ങള്‍ ഉണ്ടായതായും ബി.എസ്.എഫ് വൃത്തങ്ങള്‍ വെളിപ്പെടുത്തി.
https://www.facebook.com/Malayalivartha





















