രണ്ടു സ്വകാര്യ ഡെന്റല്‍ കോളജുകളിലെ ബി.ഡി.എസ് കോഴ്‌സിന് മാനേജ്‌മെന്റ് ക്വോട്ട പ്രവേശനം തടഞ്ഞ പ്രവേശന മേല്‍നോട്ട സമിതി ഉത്തരവ് ഹൈകോടതി റദ്ദാക്കി

രണ്ടു സ്വകാര്യ ഡെന്റല്‍ കോളജുകളിലെ ബി.ഡി.എസ് കോഴ്‌സിന് മാനേജ്മന്റെ് ക്വോട്ട പ്രവേശനം തടഞ്ഞ പ്രവേശന മേല്‍നോട്ട സമിതി ഉത്തരവ് ഹൈകോടതി റദ്ദാക്കി. കാസര്‍കോട് പൊയിനാച്ചിയിലെ സെഞ്ച്വറി ഇന്റര്‍നാഷനല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഡന്റെല്‍ സയന്‍സ് ആന്‍ഡ് റിസര്‍ച് സന്റെര്‍, കണ്ണൂര്‍ ഡന്റെല്‍ കോളജ് എന്നിവയിലെ പ്രവേശനത്തിനെതിരായ നടപടിയാണ് റദ്ദാക്കിയത്.
ഓണ്‍ലൈന്‍ അപേക്ഷ സമയബന്ധിതമായി പ്രവേശന മേല്‍നോട്ട സമിതി വെബ്‌സൈറ്റില്‍ അപ്‌ലോഡ് ചെയ്യുന്നതില്‍ വീഴ്ച വരുത്തിയ രണ്ടു കോളജിനും കോടതി രണ്ടര ലക്ഷം രൂപ വീതം പിഴ വിധിച്ചു. മേല്‍നോട്ട സമിതിക്ക് ഓണ്‍ലൈന്‍ അപേക്ഷ നല്‍കിയില്ലെന്ന പേരില്‍ പ്രവേശനം റദ്ദാക്കിയതിനെതിരെ സെഞ്ച്വറി ഡെന്റല്‍ കോളജ് വിദ്യാര്‍ഥിനി എം. ആദില ഉള്‍പ്പെടെയുള്ളവര്‍ നല്‍കിയ ഹരജിയാണ് ഡിവിഷന്‍ ബെഞ്ച് പരിഗണിച്ചത്. 100 സീറ്റ് വീതമുള്ള കോളജുകളിലേക്ക് 2016 17 ലേക്കാണ് ഹരജിക്കാര്‍ പ്രവേശനം നേടിയത്. സര്‍ക്കാറുമായുള്ള കരാര്‍ അനുസരിച്ച് 50 സീറ്റില്‍ പ്രവേശന പരീക്ഷ കമീഷണറുടെ നിര്‍ദേശാനുസരണവും ബാക്കി 50 സീറ്റില്‍ മാനേജ്മന്റെ്, എന്‍.ആര്‍.ഐ ക്വോട്ടകളിലുമാണ് പ്രവേശനം അനുവദിച്ചത്.
എന്നാല്‍, ഇരു കോളജുകള്‍ക്കും മാനേജ്മന്റെ് ക്വോട്ടയില്‍ 32 സീറ്റുകളില്‍ മാത്രമാണ് പ്രവേശനം നടത്താനായത്. ശേഷിച്ച സീറ്റ് കരാര്‍ പ്രകാരം സര്‍ക്കാറിന് നല്‍കി. എന്നാല്‍, മാനേജ്മന്റെ് ക്വോട്ടയില്‍ പ്രവേശനം നല്‍കിയവരുടെ ഓണ്‍ലൈന്‍ അപേക്ഷയുടെ വിവരങ്ങള്‍ മാനേജ്മന്റെുകള്‍ നല്‍കിയില്ലെന്ന് കണ്ടെത്തിയ പ്രവേശന മേല്‍നോട്ട സമിതി ഇവരുടെ പ്രവേശനം റദ്ദാക്കുകയായിരുന്നു. പ്രവേശന മേല്‍നോട്ട സമിതിയെ എന്തിനാണ് ഇരുട്ടില്‍ നിര്‍ത്തുന്നതെന്നും ഓണ്‍ലൈന്‍ അപേക്ഷ സമിതി വെബ്‌സൈറ്റില്‍ എന്തുകൊണ്ടാണ് അപ്‌ലോഡ് ചെയ്യാതിരുന്നതെന്നും കോടതി ചോദിച്ചു.
തുടര്‍ന്നാണ് കോളജുകളുടെ വീഴ്ചയില്‍ കുട്ടികളെ ശിക്ഷിക്കേണ്ടതില്ലെന്ന് വിലയിരുത്തിയ കോടതി പ്രവേശന മേല്‍നോട്ട സമിതിയുടെ ഉത്തരവ് റദ്ദാക്കി കോളജുകള്‍ക്ക് പിഴ ചുമത്തിയത്. പിഴ സംഖ്യ ഒരു മാസത്തിനകം ഹൈകോടതിയിലെ മീഡിയേഷന്‍ സന്റെറില്‍ കെട്ടി വെക്കാനാണ് ഉത്തരവ്.
https://www.facebook.com/Malayalivartha
























