യു.പി കലാപ ഭൂമി ; ക്രിമിനലുകളെ പിടിക്കാനെന്ന പേരില്‍ പൊലീസ് നിരപരാധികളെ വേട്ടയാടുന്നു ; 48 മണിക്കൂറിനിടെ നടന്നത് 18 ഏറ്റുമുട്ടല്‍

യു.പി കലാപ ഭൂമിയായി മാറിക്കൊണ്ടിരിക്കുന്നു. കഴിഞ്ഞ 48 മണിക്കൂറിനിടെയിൽ ഉത്തര്‍ പ്രദേശ് പൊലീസ് സംസ്ഥാനത്ത് നടത്തിയത് 18 ലധികം ഏറ്റുമുട്ടലുകളാണ്. സംഘർഷം ശക്തിപ്രാപിച്ചതിനെ തുടർന്ന് 25 പേരെ അറസ്റ്റ് ചെയ്തു. ഒരാളെ കൊലപ്പെടുത്തുകയും ചെയ്തു ഇയാളുടെ തലയ്ക്ക് 25,000 രൂപ വിലയിട്ടിരുന്നു.
33 ക്രിമിനല്‍ കേസുകളുള്ള ഗാസിയാബാദ് സ്വദേശിയായ ഇന്ദ്രപാലിനെയാണ് പ്രത്യേക ദൗത്യസംഘം യു.പിയിലെ മുസാഫര്‍നഗറില്‍ നിന്നും കീഴടക്കിയത്. 2013ല്‍ ഉത്തരാഖണ്ഡിലെ ഹരിദ്വാറില്‍ പൊലീസുകാരനെ വെടിവച്ച് കൊന്ന കേസിലെ പ്രതിയാണ് ഇയാൾ. പിടികൂടാനെത്തിയ പ്രത്യേക ദൗത്യ സംഘത്തിന് നേരെ ഇയാള്‍ നടത്തിയ വെടിവയ്പില്‍ ഒരു സബ് ഇന്‍സ്പെക്ടര്‍ക്ക് പരിക്കേറ്റു.
ഇന്ന് പുലര്‍ച്ചെ രണ്ട് മണിക്ക് കന്നൗജ് ജില്ലയിലാണ് അവസാനത്തെ ഏറ്റുമുട്ടല്‍ ഉണ്ടായത്. ഇതില്‍ രണ്ട് പൊലീസുകാര്‍ക്ക് പരിക്കേറ്റെങ്കിലുംകുറ്റവാളികളെ പിടികൂടാനായില്ല. സംസ്ഥാന പൊലീസ് 50,000 വീതം തലയ്ക്ക് വിലയിട്ടിരുന്ന രണ്ട് ക്രിമിനലുകളെ വെള്ളിയാഴ്ച ഗോരഖ്പൂരില്‍ നടന്ന ഏറ്റുമുട്ടലിനൊടുവില്‍ പിടികൂടി. ബിസിനസുകാരനായ ദിനേഷ് ഗുപ്തുയടെ മരണത്തില്‍ തങ്ങള്‍ക്കുള്ള പങ്ക് ഇരുവരും സമ്മതിച്ചിട്ടുണ്ട്.
സംസ്ഥാനത്ത് സമീപ കാലങ്ങളിലായി കലാപം വർധിച്ചു വരുകയാണ്. കുറഞ്ഞ കാലയളവുകൾക്കുള്ളിൽ തന്നെ ഇത്രയധികം ഏറ്റുമുട്ടലുകള്‍ ഉണ്ടായതിനെച്ചൊല്ലി വിമര്‍ശനവും ഉയരുന്നുണ്ട്. ക്രിമിനലുകളെ പിടിക്കാനെന്ന പേരില്‍ പൊലീസ് നിരപരാധികളെ വേട്ടയാടുന്നുവെന്നാണ് പ്രതിപക്ഷ ആരോപണം ഉയർന്നു വരുന്നു .
https://www.facebook.com/Malayalivartha
























