വര്‍ഷങ്ങളായിട്ടും സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല, പൂര്‍വ വിദ്യാര്‍ത്ഥി സര്‍വകലാശാലയ്ക്ക് തീയിട്ടു

ഡിഗ്രി സര്‍ട്ടിഫിക്കറ്റ് 11 വര്‍ഷമായിട്ടും നല്‍കാത്തതില്‍ ദേഷ്യപ്പെട്ട് പൂര്‍വവിദ്യാര്‍ഥി എം.എസ് സര്‍വകലാശാല ആസ്ഥാനത്തിന് പെട്രോളൊഴിച്ച് തീയിട്ടു. 2007ല്‍ സര്‍വകലാശാലയില്‍ ഫൈന്‍ ആര്‍ട്‌സ് വിദ്യാര്‍ഥിയായിരുന്ന തെലങ്കാനയിലെ വാറങ്കല്‍ സ്വദേശിയായ ചന്ദ്രമോഹനാണ് ഒരു കുപ്പി പെട്രോളുമായി വന്ന് ഓഫിസിലെ സോഫക്ക് തീകൊളുത്തിയത്.
വി.സിയുടെ ഓഫിസുള്‍പ്പെടെ രണ്ട് മുറികള്‍ കത്തി നശിച്ചു. സര്‍വകലാശാല സിന്‍ഡിക്കേറ്റ് അംഗമായ ജിഗാര്‍ ഇനാംദാറിന് നേരിയ പരിക്കേറ്റു. സര്‍വകലാശാലയിലെ പഠന കാലയളവില്‍ ഹിന്ദുദൈവങ്ങളെ മോശമായി ചിത്രീകരിച്ചു എന്നതിന്റെ പേരില്‍ ചന്ദ്രമോഹന്‍ നടത്തിയ ചിത്രപ്രദര്‍ശനം വിവാദമായിരുന്നു.
ഹൈന്ദവസംഘടനകളാണ് ചിത്രങ്ങള്‍ക്കെതിരെ പ്രതിഷേധവുമായി രംഗത്തുവന്നത്. സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്തതിന് കാരണം ആരാഞ്ഞ് നിരവധി കത്തുകള്‍ എഴുതിയെങ്കിലും ഒന്നിനും മറുപടി ലഭിക്കാത്തതിനാല്‍ വൈസ് ചാന്‍സലര്‍ പരിമള്‍ വ്യാസിനെ കാണാന്‍ നേരിട്ടെത്തുകയായിരുന്നു.
വി.സിയുടെ െ്രെപവറ്റ് സെക്രട്ടറി ജയ്കുമാര്‍ നായരുമായി നടന്ന തര്‍ക്കത്തിനെത്തുടര്‍ന്നാണ് ഇയാള്‍ പ്രകോപിതനായി ഓഫിസിന് തീവെച്ചത്. രാജ്യത്തെ പ്രശസ്തമായ കലാലയങ്ങളിലൊന്നാണ് വഡോദര നഗരത്തിലുള്ള മഹാരാജ സയ്യാജി റാവു യൂനിവേഴ്‌സിറ്റി.
https://www.facebook.com/Malayalivartha
























