ബസ്സിനടിയില്‍ മൃതദേഹം കുടുങ്ങിയിട്ടും ഡ്രൈവര്‍ അറിഞ്ഞില്ല; മൃതദേഹവുമായി ബസ് ഓടിയത് 70 കിലോമീറ്റര്‍

ബസ്സിനടിയില്‍ മൃതദേഹം കുരുങ്ങിയിട്ടും അറിയാതെ ഡ്രൈവര്‍ ബസ് ഓടിച്ചത് 70 കിലോമീറ്റര്‍. കര്‍ണാടക കോര്‍പ്പറേഷന്റെ നോണ്‍ എസി ലോഫ്‌ളോര്‍ ബസാണ് എഞ്ചിനടിയില്‍ മൃതദേഹം കുടുങ്ങിയതറിയാതെ കിലോ മീറ്ററുകള്‍ സഞ്ചരിച്ചത്. ഇത്രയും ദൂരം സഞ്ചരിച്ചിട്ടും ബസിനടിയില്‍ ശവശരീരം കുടുങ്ങിയ കാര്യം ഡ്രൈവര്‍ അറിഞ്ഞില്ലെന്നത് അത്ഭുതമാണെന്ന് കോര്‍പ്പറേഷനിലെ ഉന്നത ഉദ്യോഗസ്ഥര്‍ പറഞ്ഞു. മാഹിനുദ്ദീന്‍ എന്ന െ്രെഡവറാണ് ബസ് ഓടിച്ചിരുന്നത്.
തമിഴ്‌നാട്ടിലെ കൂനൂരില്‍ നിന്ന് ബംഗളൂരുവിലേക്കുള്ള യാത്രാ മദ്ധ്യേ ചന്നാപാട്‌നയില്‍ എത്തിയപ്പോള്‍ ബസിനടിയില്‍ നിന്ന് എന്തോ ശബ്ദം കേട്ടതായി മൊഹിനുദ്ദീന്‍ പറഞ്ഞു. എന്നാല്‍ കല്ലോ മറ്റോ തട്ടിയതാകാം എന്ന ധാരണയില്‍ യാത്ര തുടരുകയായിരുന്നു. പുലര്‍ച്ചെ 2.30 ന് ബംഗളൂരുവിലെത്തിയ ബസ് സര്‍വ്വീസിനായി ബസ് ഡിപ്പോയില്‍ എത്തിയപ്പോഴാണ് അടിയില്‍ മൃതദേഹം കുടുങ്ങിക്കിടക്കുന്ന കാര്യം തൊഴിലാളികളുടെ ശ്രദ്ധയില്‍പെട്ടത്.
എന്നാല്‍ ബംഗളൂരു മെസൂരു റൂട്ടില്‍ നിരവധി സ്പീഡ് ബ്രേക്കറുകള്‍ ഉള്ളതാണെന്നും, സാധാരണഗതിയില്‍ ബസിനടിയില്‍ എന്തെങ്കിലും കുടുങ്ങിയാല്‍ ബ്രേക്കറുകളില്‍ തട്ടി വീഴേണ്ടതാണെങ്കിലും ഇവിടെ അത് സംഭവിക്കാത്തത് അത്ഭുതമാണെന്നാണ് മറ്റ് െ്രെഡവര്‍മാര്‍ പറയുന്നു. 30നും 40നും മദ്ധ്യേ പ്രായമുള്ളയാളുടെതാണ് മൃതദേഹമെന്ന് പൊലീസ് പറഞ്ഞു. അശ്രദ്ധമായി വാഹനമോടിച്ചതിന് മൊഹിനുദ്ദീന്റെ പേരില്‍ പോലീസ് കേസെടുത്തിട്ടുണ്ട്.
https://www.facebook.com/Malayalivartha
























