ബസ്സിനടിയിൽ കുടുങ്ങിക്കിടന്ന മൃതദേഹവുമായി സഞ്ചരിച്ചത് 70 കിലോമീറ്ററോളം; അജ്ഞാത മൃതദേഹം ആരെന്നറിയാതെ കുഴങ്ങി പോലീസ്

ബസിന്റെ അടിയില്‍ കുടുങ്ങിയ മൃതദേഹവും വഹിച്ച് കെഎസ്ആര്‍ടിസി ബസ് സഞ്ചരിച്ചത് എഴുപത് കിലോ മീറ്ററോളം. സംഭവുമായി ബന്ധപ്പെട്ട് ശാന്തിനഗര്‍ ഡിപ്പോയിലെ മൊഹിനുദ്ദീന്‍ എന്ന ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു
തമിഴ്‌നാട്ടില്‍ നിന്നും മൈസൂരു-മാണ്ഡ്യ ചന്നപട്ടണം റൂട്ടിലൂടെയാണ് ബസ്സ് ബംഗ്ലൂരിലേക്ക് യാത്ര തിരിച്ചത്. ചന്നപട്ടണത്തെത്തിയപ്പോള്‍ വലിയ ശബ്ദം കേട്ടിരുന്നുവെന്ന് ഡ്രൈവര്‍ പോലീസിനോട് പറഞ്ഞു. ശബ്ദം കേട്ടപ്പോള്‍ കല്ല് അടിയില്‍ തട്ടിയതെന്നാണ് താന്‍ കരുതിയതെന്നും റിയര്‍വ്യൂ മിററിലൂടെ നോക്കിയപ്പോള്‍ അസ്വാഭാവികമായി മറ്റൊന്നും കാണാത്തതിനാലാണ് താന്‍ യാത്ര തുടര്‍ന്നതെന്നും ഡ്രൈവര്‍ പോലീസിനോട് പറഞ്ഞു.
ബസ്സിനടിയില്‍ കുരുങ്ങിയ നിലയില്‍ കണ്ടെത്തിയ മൃതദേഹം ഇതുവരെയും തിരിച്ചറിഞ്ഞിട്ടില്ല. ഏതാണ്ട് മുപ്പതിനും നാല്‍പ്പതിനും ഇടയില്‍ പ്രായമുള്ള പുരുഷനാണ് മരിച്ചതെന്ന് പോലീസ് അറിയിച്ചു.
ബസ്സിടിച്ച് മരിച്ചതാണൊ അതോ റോഡില്‍ കിടന്നിരുന്ന മൃതദേഹം ബസിന്റെ അടിയില്‍ കുരുങ്ങിയതോണൊ എന്ന് സ്ഥിരീകരിക്കപ്പെട്ടിട്ടില്ലെന്ന് വില്‍സണ്‍ ഗാര്‍ഡന്‍ പൊലീസ് അറിയിച്ചു.
പുലര്‍ച്ചെ 2.35 ഓടെയാണ് ബസ് ബെംഗളൂരുവിലെത്തിയത്. മൈസൂര്‍ റോഡ് സാറ്റലൈറ്റ് ബസ് സ്‌റ്റേഷന്‍, മജസ്റ്റിക്, ശാന്തിനഗര്‍ എന്നീ ബസ് സ്‌റ്റേഷനുകളില്‍ നിര്‍ത്തിയതിനു ശേഷം ബസ് ബെംഗളൂരുവിലെ ഡിപ്പോയില്‍ പാര്‍ക്ക് ചെയ്തു. എട്ട് മണിയോടെ ബസ് കഴുകാനായി മാറ്റിയപ്പോഴാണ് ബസ്സിനടിയില്‍ മൃതദേഹം കുടുങ്ങിക്കിടക്കുന്നത് ജീവനക്കാരുടെ ശ്രദ്ധയില്‍പ്പെട്ടത്.
തന്റെ മേല്‍ കേസ് വരുമൊയെന്ന ഭയത്താല്‍ ചക്രങ്ങള്‍ക്കിടയില്‍ നിന്ന് വലിച്ച് പുറത്തെടുത്ത മൃതദേഹം ഇയാള്‍ നിര്‍ത്തിയിട്ടിരുന്ന വെറെ രണ്ട് ബസുകള്‍ക്കിടയില്‍ കൊണ്ടിട്ടു. രാവിലെ മറ്റ് ജീവനക്കാര്‍ എത്തിയപ്പോഴാണ് മൃതദേഹം കണ്ടെത്തി പൊലീസിനെ വിവരം അറിയിച്ചത്.
ആദ്യം കൊലപാതകമാണെന്നായിരുന്നു പൊലീസിന്റെ നിഗമനം. പരിക്കുകള്‍ പരിശോധിച്ചപ്പോള്‍ അപകടമാണെന്ന് മനസിലായെങ്കിലും മൃതദേഹം എങ്ങനെ അവിടെയെത്തിയെന്നത് പൊലീസിനെ കുഴക്കി.
തുടര്‍ന്ന് സിസി ടിവി പരിശോധനയിലാണ് മൊയനൂദ്ദീന്‍ ഓടിച്ച ബസില്‍ രക്തകറ ശ്രദ്ധയില്‍പെട്ടത്. വിളിപ്പിച്ച് ചോദ്യം ചെയ്തപ്പോള്‍ ഇയാള്‍ കുറ്റസമ്മതം നടത്തുകയായിരുന്നു. കരിഞ്ഞ നിലയിലുള്ള മൃതദേഹം വിക്‌ടോറിയ ആശുപത്രിയില്‍ സൂക്ഷിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha
























